ഭാവി ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനായി ഫെവിക്രിയേറ്റ്

Posted on: September 7, 2019

കൊച്ചി: ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുന്ന അവസരത്തോടനുബന്ധിച്ച്, 25 നഗരങ്ങളിലെ 650 സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദ്രയാനിനെക്കുറിച്ചു പഠിക്കാനും അനുഭവിച്ചറിയാനുമുള്ള പ്ലാറ്റ്‌ഫോം പിഡിലൈറ്റിന്റെ ഫെവിക്രിയേറ്റ് പദ്ധതിയുടെ കീഴില്‍ ലഭ്യമാക്കുന്നു.

പാരമ്പര്യ പഠന രീതികള്‍ക്കപ്പുറത്ത് ‘ചെയ്തു പഠിക്കുക’ എന്ന രീതി സ്വീകരിച്ച് കുട്ടികളില്‍ ക്രിയാത്മകത വളര്‍ത്തിയെടുക്കുന്നതിനു പിഡിലൈറ്റ് മുന്‍കൈയെടുത്തു നടപ്പാക്കിവരുന്ന പദ്ധതിയാണ് ഫെവിക്രിയേറ്റ്.
ഈ പദ്ധതിയനുസരിച്ച് ഈ മാസം മുഴുവന്‍ ഭാവി ശാസ്ത്രജ്ഞന്‍മാര്‍ക്ക് അവരുടേതായ ചന്ദ്രയാന്‍ രൂപകല്‍പ്പന നടത്തുന്നതിനുള്ള സൗകര്യമാണ് പിഡിലൈറ്റ് ഒരുക്കിയിട്ടുള്ളത്.

പിഡിലൈറ്റ് നല്‍കുന്ന ഫെവിക്രിയേറ്റ് ചന്ദ്രയാന്‍ 2 ഷീറ്റ് (ക്രാഫ്റ്റിംഗ് ഷീറ്റ്), ഫെവികോള്‍ എ+ എന്നിവ ഉപയോഗിച്ചാണ് ചന്ദ്രയാന്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ചന്ദ്രയാന്‍ പദ്ധതിയിലുള്ള ലാന്‍ഡര്‍, റോവര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ക്രാഫ്റ്റ് പേപ്പറിലുണ്ടായിരിക്കും. അതുപയോഗിച്ച് ഇവയുടെ മാതൃക സൃഷ്ടിക്കാനാണ് ഫെവിക്രിയേറ്റ് ഉദ്ദേശിക്കുന്നത്. ഈ ഷീറ്റില്‍ ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് സിഇഒ ശന്തനു ഭഞ്ജ പറഞ്ഞു.

ചന്ദ്രയാന്‍ മാതൃക സൃഷ്ടിക്കുന്നതിനുള്ള ഈ പദ്ധതിക്കായി ഫെവിക്രിയേറ്റ് നെഹ്‌റു പ്ലാനറ്റോറിയവുമായും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

TAGS: Fevicreate | Pidilite |