സിവാമെ സ്‌പെഷൽ എഡിഷൻ നിശാ വസ്ത്രങ്ങൾ

Posted on: January 6, 2019

കൊച്ചി : പ്രമുഖ നിശാ വസ്ത്ര ബ്രാൻഡായ സിവാമെ ഡിസ്‌നിയുമായി സഹകരിച്ച് നിശാവസ്ത്ര കളക്ഷന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. എല്ലാ സിവാമെ സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറിലും കളക്ഷൻ ലഭ്യമാകും. ഡിസ്‌നിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ മിക്കി മൗസ്, മിന്നീ മൗസ്, ഡൊണാൾഡ് ഡക്ക്, ഡെയ്‌സി, ഗൂഫി, പ്ലൂട്ടോ, വിന്നീ ദ പൂ, പിഗ്ലെറ്റ്, ടൈഗർ തുടങ്ങിയവയെല്ലാം കളക്ഷന്റെ ഭാഗമാകും. 90 ാം വാർഷികം ആഘോഷിക്കുന്ന മിക്കി മൗസിന്റെ കഥാപാത്രങ്ങൾ പ്രിന്റിലും കൈകൊണ്ട് വരച്ചും കോട്ടൺ ഫാബ്രിക്കുകളിൽ തുന്നിയും പ്രത്യക്ഷപ്പെടും.

ഡിസ്‌നിയുടെ സഹകരണത്തോടെ പ്രത്യേക എഡിഷൻ സ്ലീപ്‌വെയർ കളക്ഷൻ അവതരിപ്പിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ വനിതകളുടെ മൂല്യം ഉയർത്തുന്നതിന് ആഗോള ട്രെൻഡുകളിൽ ഏറ്റവും മികച്ചത് അവതരിപ്പിക്കുന്നതിൽ സിവാമെ എന്നും മുന്നിലുണ്ടാകുമെന്നും സുഖകരവും സൗകര്യപ്രദവുമായ സ്റ്റൈലുകളിലായിരിക്കും ഡിസ്‌നി കഥാപാത്രങ്ങൾ എത്തുകയെന്നും സിവാമെ സിഇഒ അമിഷ ജെയ്ൻ പറഞ്ഞു.

995 രൂപ റേഞ്ചിൽ ആരംഭിക്കുന്ന സ്ലീപ്‌വെയർ കളക്ഷൻ വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും പൈജാമ, ഷോർട്ട്‌സ്, നൈറ്റ് ഡ്രെസ് തുടങ്ങി വിവിധ മോഡലുകളിലും ലഭ്യമായിരിക്കും.

TAGS: Zivame |