രത്തൻ ടാറ്റാ സിവാമിയിൽ നിക്ഷേപം നടത്തി

Posted on: September 14, 2015

Ratan-Tata-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഓൺലൈൻ ലിംഗേരി റീട്ടെയ്‌ലറായ സിവാമിയിൽ നിക്ഷേപം നടത്തി. സോഡിയസ് ടെക്‌നോളജി ഫണ്ട്, കഹ്‌സാന നാസിനൽ ബെർഹാദ് എന്നിവ 250 കോടി രൂപ സിവാമിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

നേരത്തെ സ്‌നാപ്ഡീൽ, ബ്ലൂസ്‌റ്റോൺ, ഷവോമി, അർബൻ ലാഡർ, ഹോളഷെഫ്, യുവർ‌സ്റ്റോറി, ഒല, കാർദേഖോ, പേടിഎം, ലൈബ്രേറ്റ്, കാര്യാ, ആംപിയർ, ഇൻഫിനിറ്റി, ഗ്രാമീൺ കാപ്പിറ്റൽ എന്നിവയിലും രത്തൻ ടാറ്റാ നിക്ഷേപം നടത്തിയിട്ടുണ്ട്.