കലയും ക്രാഫ്റ്റും സമന്വയിച്ച അമാരെ സ്വിച്ച് പ്ലേറ്റുകളുമായി ക്രാബ്ട്രീ

Posted on: November 6, 2017

കൊച്ചി : ക്രാബ്ട്രീ നൂതനമായ അമാരെ സ്വിച്ച് പ്ലേറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. ആധുനിക ഗൃഹങ്ങൾക്കും ഓഫീസുകൾക്കും ഇണങ്ങിയതും മാറിയ കാലത്തിന്റെ സൗന്ദര്യ സങ്കൽപവുമായി ചേർന്നു നിൽക്കുന്നതുമായ സ്വിച്ച് പ്ലേറ്റുകളാണ് ഹാവെൽസിന്റെ ഭാഗമായ ക്രാബ്ട്രീ പുറത്തിറക്കിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ അഭിരുചിക്കിണക്കിയതും വീടുകളുടെ പ്രൗഢിക്ക് ചേർന്നതുമായ ഉത്പന്നങ്ങളാണ് ഹാവെൽസ് ഇന്ത്യ എക്കാലത്തും പുറത്തിറക്കിയിട്ടുള്ളതെന്നും അമാരെ സ്വിച്ച് പ്ലേറ്റുകളിലും ഈ മികവ് നിലനിർത്തിയിട്ടുണ്ടെന്നും ഹാവെൽസ് ഇന്ത്യ ലിമിറ്റഡിന്റെ വൈസ് പ്രസിഡണ്ട് വിവേക് യാദവ് പറഞ്ഞു. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപനയും ആകർഷകങ്ങളായ നിറങ്ങളും ഈടുറ്റ നിർമിതിയും അമാരെയുടെ സവിശേഷതകളാണ്.

പ്രകൃതിദത്ത വുഡ്, ഗ്ലാസ്, മെറ്റൽ ഫിനിഷിൽ ക്രാഫ്റ്റ് ചെയ്‌തെടുത്തതാണ് അമാരെ സ്വിച്ച് പ്ലേറ്റുകൾ. വൈവിധ്യമാർന്ന നിറങ്ങളിൽ എല്ലാത്തരം സ്വിച്ചുകൾക്കുമിണങ്ങിയ അമാരെ പ്ലേറ്റുകൾ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് പുതിയ ട്രെൻഡിനിണങ്ങിയ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ഏത് തരം പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള പ്ലേറ്റുകൾ അമാരെ ശ്രേണിയിലുണ്ട്.

മെറ്റാലിക് ഫിനിഷ് പ്ലേറ്റുകളിൽ ലസ്ട്രസ് സിൽവർ, എക്ലിപ്‌സ് ബ്ലാക്ക്, ബ്രഷ്ഡ് ആംബർ തുടങ്ങിയ വിവിധ നിറങ്ങളിലും വുഡൻ ഫിനിഷ് പ്ലേറ്റുകളിൽ നാച്ചുറൽ വുഡ്, തേക്ക് തുടങ്ങിയ നിറങ്ങളിലും ഗ്ലാസ് ഫിനിഷ് പ്ലേറ്റുകളിൽ ഡാസിൽ ബ്ലാക്ക്, സ്‌നോവൈറ്റ്, ഗ്ലിറ്ററിംഗ് സാൻഡ്, സോംബർ ഗ്രീൻ തുടങ്ങിയവക്ക് പുറമേ നിറമില്ലാത്ത മിന്നിത്തിളങ്ങുന്ന പ്ലേറ്റുകളും അമാരെ അവതരിപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ബാഡിയിലുള്ള പ്ലാന്റിലാണ് അമാരെ പ്ലേറ്റുകൾ നിർമിക്കുന്നത്. 70 രൂപയിലാണ് അമാരെപ്ലേറ്റുകളുടെ വില തുടങ്ങുന്നത്.

കേരളത്തിലുടനീളം 400 ഡീലർമാരും ഡിസ്ട്രിബ്യൂട്ടർമാരും 6000 റീടെയ്‌ലർമാരുമുള്ള കമ്പനി അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഡീലർ-ഡിസ്ട്രിബ്യൂട്ടർ ശൃംഖല 450 ഉം ഡിസ്ട്രിബ്യൂട്ടർ ശൃംഖല 6000 വുമായി ഉയർത്താൻ ഉദ്ദേശിക്കുന്നതായും വിവേക് യാദവ് അറിയിച്ചു.