ഹാവെൽസ് യുറോ 2 എംസിബി, ആർസിസിബി

Posted on: June 28, 2019

ഹാവെൽസ് യുറോ 2 നിലവാരത്തിലുള്ള എംസിബി, ആർസിസിബി എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ആദ്യമായി ആറ് വര്‍ഷ വാറന്റിയാണ് പ്രധാന സവിശേഷത.

ആഗോള സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തി പൂര്‍ണമായും നോയിഡയിലെ റീസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ഉത്പന്നങ്ങൾ.  പുതിയ ശ്രേണിയില്‍പെട്ട എംസിബികള്‍, ആര്‍സിസിബികള്‍ എന്നിവയില്‍ നിക്കല്‍ പ്ലേറ്റ് ചെയ്യപ്പെട്ട ടെര്‍മിനല്‍ ആണുള്ളത്.  തേയ്മാനത്തെ ഉയര്‍ന്ന തോതില്‍ പ്രതിരോധിക്കുന്നു തീപിടുത്തത്തില്‍ നിന്നും പൂര്‍ണ തോതില്‍ സംരക്ഷണം നല്‍കുന്ന രീതിയിലാണ് നിര്‍മ്മാണം.

എംസിസികള്‍ക്കുള്ള ഉത്പാദന ശേഷി, മെച്ചപ്പെട്ട ‘ബൈ-സ്റ്റേബിള്‍ ക്ലിപ്പ്, ഡ്യൂവല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ലൈൻ് ലോഡ് റിവേര്‍സിബിലിറ്റി, ആഭ്യന്തര, വ്യാവസായിക ഉപയോഗങ്ങള്‍ തുടങ്ങി എല്ലാപുതിയ സവിശേഷതകളുമായാണ്  ഉത്പാദിപ്പിച്ചിരിക്കുത്. ഈ എംസിബികളും, ആര്‍സിസിബികളും പൂര്‍ണ്ണമായും വിഷരഹിത വസ്തുക്കളാല്‍ നിര്‍മ്മിച്ചവയാണ്.

പുതുതലമുറയിലെ ഉപഭോക്താക്കള്‍ പുതിയ സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നു, കൂടുതല്‍ കൂടുതല്‍ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം ഇലക്ട്രിക് സോക്കറ്റുകളില്‍ ലോഡ് വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, വീട്ടിലെ വയറിംഗോ ലോഡോ മുമ്പത്തെപ്പോലെ തന്നെ തുടരുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ സുരക്ഷ, നിലവിലെ വൈദ്യുതി ചോര്‍ച്ചാ ഭീഷണി, ഷോര്‍ട്ട് സര്‍ക്യൂട്ട,് ഓവര്‍ലോഡ് എന്നിവ കണക്കിലെടുത്താണ് ഹാവെല്‍സ് എംസിബി ഉപകരണങ്ങളുടെ പുതിയ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹാവെല്‍സിന്റെ വിപുലമായ ശ്രേണിയിലുള്ള ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍ക്കൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി എംസിബി/ആര്‍സിസിബി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ അധിക വാറന്റി ലഭ്യമാകും.

മികച്ച പ്രകടനം, ഉയര്‍ന്ന ഗുണമേന്മ, ഉപഭോക്തൃ സൗഹൃദം തുടങ്ങിയവയാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഖമുദ്ര, പുതിയ ഉല്‍പ്പന്ന, ശ്രേണിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. സുരക്ഷയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളും ഒരിക്കല്‍ ഉപയോഗത്തെക്കുറിച്ച് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ സാങ്കേതികമായി മെച്ചപ്പെട്ട ഉല്‍പ്പന്നം ഉപയോഗിക്കുന്നതുമായ ഒരു വിപണിയാണ് കേരളം. എക്സ്സ്റ്റെന്‍ഡഡ് വാറന്റിയോടുകൂടിയ ഞങ്ങളുടെ പുതിയ സുപ്പീരിയര്‍ ശ്രേണിയില്‍ ഉള്ള എംസിബികളും, ആര്‍സിസിബികളും ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഹാവെല്‍സ് ഇന്ത്യ ബില്‍ഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് വ്യക്തമാക്കി.

രാജ്യത്തെ ആഭ്യന്തര സ്വിച്ച് ഗിയര്‍ വിഭാഗത്തില്‍ മുന്‍നിരയിലാണ് ഹാവെല്‍സ്, പുതിയ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ ഈ വിഭാഗത്തില്‍ ഞങ്ങളുടെ നേതൃസ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ഉപഭോക്താവിന് വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം നല്‍കുകയും ചെയ്യും. നൂതനവും ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങളുമായി ഞങ്ങള്‍ തുടര്‍ന്നും വ്യവസായത്തിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് 
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശിലെ ബെഡ്ഡിയിലുള്ള പ്ലാന്റിലാണ് പുതിയ ശ്രേണിയില്‍പെട്ട എംസിബിയും, ആര്‍സിസിബിയും നിര്‍മ്മിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ 1,000കോടിയാണ് കമ്പനി വരുമാനം പ്രതീക്ഷിക്കുന്നത്. 

TAGS: Havells |