ഹാവെൽസ് ചെയർമാൻ കിമ്മത്ത് റായ് ഗുപ്ത അന്തരിച്ചു

Posted on: November 7, 2014

Havells-Qimat-Rai--CS

ഹാവെൽസ് ഗ്രൂപ്പിന്റെ ചെയർമാൻ കിമ്മത്ത് റായ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. ഇലക്ട്രിക്കൽ ഉപകരണ നിർമാതാക്കളായ ഹാവെൽസിനെ ഇന്ത്യയിൽ നിന്ന് 51 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മൾട്ടിനാഷണൽ കമ്പനിയായി വളർത്തുന്നതിൽ കിമ്മത്ത് റായ് നിർണായകമായ പങ്കുവഹിച്ചു. ഫോർബ്‌സ് തയാറാക്കിയ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ പട്ടികയിൽ 48 ാം സ്ഥാനത്താണ് കിമ്മത്ത് റായ് ഗുപ്ത. രണ്ട് ബില്യൺ ഡോളർ (12,200 കോടി) ആണ് അദ്ദേഹത്തിന്റെ ആസ്തി കണക്കാക്കിയിട്ടുള്ളത്.

സ്‌കൂൾ അധ്യാപകന്റെ ജോലി ഉപേക്ഷിച്ച് 1958 ൽ ഓൾഡ് ഡൽഹിയിലാണ് കിമ്മത്ത് റായ് ഇലക്ട്രിക്കൽ മൊത്തവ്യാപാരത്തിന് തുടക്കം കുറിച്ചത്. 10,000 രൂപയായിരുന്നു മുതൽ മുടക്ക്. അദ്ദേഹം ബിസിനസിൽ പുലർത്തിയ സ്ഥിരോത്സാഹവും സുതാര്യതയും ഹാവെൽസിന് രാജ്യത്തെ മുൻനിരകമ്പനികളിലൊന്നാക്കി മാറ്റി. ഇന്ന് ഇന്ത്യയിൽ മാത്രം 13 പ്ലാന്റുകൾ ഹാവെൽസിനുണ്ട്. 2007 മുതൽ വിദേശ ഏറ്റെടുക്കലുകളിലൂടെ ദ്രുതവളർച്ച നേടി.