സോണി ബ്രാവിയ കെഡി-65 ഇസ്ഡ് 9ഡി ടിവി

Posted on: October 21, 2016

sony-bravia-z9d-android-tv

കൊച്ചി : സോണി ബ്രാവിയ ഇസഡ് 9ഡി ശ്രേണിയിൽപ്പെട്ട ടെലിവിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മിഴിവാർന്ന കാഴ്ചാനുഭവമാണ് ബ്രാവിയയുടെ ഈ ശ്രേണിയിലൂടെ സോണി ഒരുക്കുന്നത്. ഇസഡ് വിഭാഗത്തിലുള്ള ഈ ശ്രേണി ഡിസ്‌പ്ലേ സാങ്കേതിക വിദ്യയിൽ ചരിത്രം കുറിക്കും. പുതുതായി വികസിപ്പിച്ചെടുത്ത 4കെ ഇമേജ് പ്രൊസസർ, 4കെ എച്ച്ഡിആർ പ്രോസസർ എക്‌സ്1 ഉം വേറിട്ട ബാക്‌ലൈറ്റ് സാങ്കേതിക വിദ്യയിലുള്ള ബാക്ക് ലൈറ്റ് മാസ്റ്റർ ഡ്രൈവും ഇതിലുണ്ട്.

ബൃഹത്തായ കളർ എക്‌സ്പ്രഷനിലൂടെയും അസാധാരണമായ കോൺട്രാസ്റ്റിലൂടെയും ഇതുവരെയില്ലാത്ത കാഴ്ചാനുഭവം നൽകുന്നു. മൂന്ന് സാങ്കേതിക വിദ്യകളാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒബ്ജക്ട് ആസ്പദമാക്കിയുള്ള എച്ച്ഡിആർ റീമാസ്റ്റർ, ഇരട്ട ഡാറ്റാബേസ് പ്രോസസിംഗ് സൂപ്പർ ബിറ്റ് മാപ്പിംഗ് 4കെ എച്ച്ഡിആർ എന്നിവ. 4കെ എച്ച്ഡിആർ പ്രോസസർ എക്‌സ്1 എക്‌സ്ട്രീം അങ്ങേയറ്റത്തെ 4കെ എച്ച്ഡിആർ കാഴ്ചാനുഭവം തരുന്നതോടൊപ്പം 4 കെ എച്ച്ഡിആർ പ്രോസസർ എക്‌സ1നെക്കാളും 40 ശതമാനത്തിലധികം യഥാർഥ നിറങ്ങളോട് കൂടിയ മിഴിവാർന്ന ചിത്രങ്ങൾ മുന്നിലെത്തിക്കും. മാത്രമല്ല, ഇന്റർനെറ്റ് വീഡിയോ, എച്ച്ഡിഎംഐ, യുഎസ്ബി പോർട്ട് എന്നിവയിൽ നിന്ന് വരുന്ന എച്ച്ഡിയിലുള്ള ചിത്രങ്ങളെ കളറും കോൺട്രാസ്റ്റും ക്രമീകരിച്ച് 4 കെ എച്ച്ഡിആർ നിലവാരത്തിലേക്ക് മാറ്റാനും ഇതിന് സാധിക്കും.

ഒബ്ജക്ട് ആസ്പദമാക്കിയുള്ള എച്ച്ഡിആർ റീമാസ്റ്റർ ചിത്രങ്ങളെ യഥാർത്ഥ രൂപത്തിൽ കൂടുതൽ മിഴിവിലെത്തിക്കാൻ സഹായിക്കുന്നു. 4 കെ എച്ച്ഡിആർ പ്രോസസർ എക്‌സ്1 എക്‌സ്ട്രീമിലുള്ള സോണിയുടെ മാത്രം ഡാറ്റാബേസ്, അനാവശ്യ ശബ്ദങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇരട്ട ഡാറ്റാബേസ് പ്രോസസിംഗ് അനാവശ്യ ശബ്ദങ്ങൾ ഇല്ലാതാക്കി എല്ലാ ചിത്രങ്ങളെയും 4 കെ ഇമേജ് നിലവാരത്തിലേക്ക് മാറ്റുന്നു.

കൂടാതെ, സൂപ്പർ ബിറ്റ് മാപ്പിംഗ് 4 കെ എച്ച്ഡിആർ മൃദുവായ സ്വാഭാവിക ചിത്രങ്ങൾ നൽകുന്നു. മുഖം, സൂര്യാസ്തമയം തുടങ്ങിയ തനതായ സ്വാഭാവിക നിറങ്ങൾ ഉള്ളവയെ അങ്ങനെ നില നിർത്താനും അതിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് സോണി കമ്പനി അറിയിച്ചു.