മികച്ച നോയ്സ് കാൻസലേഷൻ ഹെഡ്‌ഫോണുമായി സോണി

Posted on: October 7, 2016

sony-mdr-1000x-big

കൊച്ചി : മികച്ച ശബ്ദത്തിനായി ഹൈ റെസെല്യൂഷൻ ഓഡിയോ നോയ്സ് കാൻസലേഷനോട് കൂടിയ ഹെഡ്‌ഫോൺ സോണി എംഡിആർ-1000എക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചു. സോണി ഇതുവരെ അവതരിപ്പിച്ച ഒട്ടനവധി വയർലസ്, നോയ്സ് കാൻസസലേഷൻ ഹെഡ്‌ഫോണുകളുടെ മുഖ്യശ്രേണിയിലേക്കാണ് 1000എക്‌സ് കടന്നുവരുന്നത്. പേഴ്സണൽ എൻ.സി. ഒപ്റ്റിമൈസർ ഫംഗ്ഷനിലൂടെ നോയ്സ് ഇല്ലാതാക്കുന്ന ഈ ഹെഡ്‌ഫോൺ മികച്ച ശ്രവണസുഖം നൽകുന്നു.

ഇതിലുള്ള ക്വിക്ക് അറ്റെൻഷൻ മോഡ്, ഹെഡ്‌ഫോൺ മാറ്റാതെ തന്നെ മറ്റുള്ളവരുമായി സംസാരിക്കാൻ സഹായിക്കുന്നു. പുതുതായി വികസിപ്പിച്ചെടുത്ത സെൻസ് എൻജിന്റെ സഹായത്തോടെയാണ് സാധ്യമാകുന്നത്. ടച്ച് സെൻസർ -കോളുകൾക്ക് ഉത്തരം നൽകാനും പാട്ട് കേൾക്കാനും തെരഞ്ഞെടുക്കാനും ശബ്ദം നിയന്ത്രിക്കാനും സ്പർശനത്തിലൂടെ സാധിക്കും.

തലയുടെ ആകൃതിക്കനുസരിച്ച് എങ്ങനെ ഹെഡ്‌ഫോൺ ധരിച്ചാലും തടസങ്ങളില്ലാത്ത ശ്രവണസുഖം അനുഭവവേദ്യമാക്കുന്നു. ഏതു ഓഡിയോയും ഹൈ റെസൊല്യൂഷനിലോ അതിനോടടുത്തോ കേൾക്കാൻ സഹയിക്കുമെന്നതാണ് 1000എക്‌സ് ന്റെ മറ്റൊരു സവിശേഷത.

വയർലസ് ആണെങ്കിലും ഏറ്റവും മികച്ച ശബ്ദ ഗുണമേൻമ സോണി ഉറപ്പു വരുത്തുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിലേക്കോ മ്യൂസിക് പ്ലേയറിലേക്കോ കണക്ട് ചെയ്യാം. LDAC™ , S-Master HX™ എന്നീ ഫീച്ചറുകൾ ശബദാസ്വാദനം കൂടുതൽ അനുഭവവേദ്യമാകാൻ സഹായിക്കുമെന്ന് മാത്രമല്ല, 20 മണിക്കൂർ വരെ ബാറ്ററി ലൈഫും ഈ ഹെഡ് ഫോൺ വാഗ്ദാനം ചെയ്യുന്നു.

TAGS: Sony | SONY MDR-1000X |