കെ. എം. എ സ്റ്റാര്‍ട്ടപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു

Posted on: June 10, 2021

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.) സ്റ്റാര്‍ട്ട് കോണ്‍ ചര്‍ച്ചാസീരീസിന്റ ഭാഗമായി സ്റ്റാര്‍ട്ട് അപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു. കളമശ്ശേരി മേക്കര്‍ വില്ലേജിലെ ‘ഹൂസലേജ് ഇന്നൊ വേഷന്‍സ്’ സഹ സ്ഥാപകരായ ദേവിക ചന്ദ്രശേഖരന്‍, ദേവന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവര്‍ത്തനം തുടങ്ങി പത്ത് മാസത്തിനുള്ളില്‍ യു.എന്‍.ഡി.പി., കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ടി.സി.എസ്. ഉള്‍പ്പെടെ നാല് ഗ്രാന്റുകള്‍ നേടിയെടുത്ത തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തെക്കുറിച്ച് ഇരുവരും വിശദീകരിച്ചു.

കെ.എം.എ. പ്രസിഡന്റ് ആര്‍.മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച് ചര്‍ച്ച്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കെ.എം.എ. മുന്‍ പ്രസിഡന്റുമായ എസ്.ആര്‍. നായരാണ് നയിച്ചത്. സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

 

TAGS: KMA |