അനീഷ ചെറിയാന്‍ ‘ടൈ’ കേരള പ്രസിഡന്റ്

Posted on: April 20, 2022

കൊച്ചി : വ്യവസായസംരംഭകരുടെ ആഗോളസംഘടനയായ ടൈ യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റായി അനീഷ് ചെറിയാന്‍ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അജിത്ത് മൂപ്പനില്‍ നിന്നാണ് അവര്‍ ചുമതല ഏറ്റെടുത്തത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസിന്റെ മാനേജിംഗ് ഡയറക്ടറാണ് അനീഷ. ട്രെയിനിംഗ് റിക്രൂട്ടിംഗ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള അവര്‍, നേതൃപരിശീലനംഗത്തും ശ്രദ്ധേയയാണ്.

ചേതന ഫോര്‍മുലേഷന്‍സ് എം.ഡി.ദാമോദര്‍ അവണൂര്‍ ആണ് വൈസ് പ്രസിഡന്റ്. ജേക്കോബി ചോക്ലൈറ്റിയറിന്റെമേധാവി ജേക്കബ് ജോയ് വൈസ് പ്രസിഡന്റ് ഡെസിഗ്‌നേറ്റായി തിരഞ്ഞെടുക്കപ്പെട്ടു.
‘മാതൃഭൂമി’ ജോയിന്റ് മാനേജിംഗ് എഡിറ്ററും കെ.ടി.സി. ഗ്രൂപ്പ് മേധാവിയുമായ പി.വി.നിധീഷ്, കെ.എം.സി.ടി. ഗ്രൂപ്പ് സി. ഇ.ഒ.ഡോ. നവാസ് മൊയ്തു, മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, ഇഗ്‌നിയോ
ടെക്‌നോളജീസ് സി.ഇ.ഒ. ജോസഫ് ഒള എന്നിവര്‍ പുതിയ ചാര്‍ട്ടര്‍ അംഗങ്ങളായിസ്ഥാനമേറ്റു.