ടൈ കേരള ബിസിനസ് പ്ലാൻ മത്സര വിജയികളെ പ്രഖ്യാപിച്ചു

Posted on: June 3, 2021

 

കൊച്ചി : സംസ്ഥാനതലത്തില്‍ ടൈ കേരള സംഘടിപ്പിച്ച ഏഴാമത് യംഗ് എന്റര്‍പ്രണര്‍ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റ ടീം ‘കാപ്പിഫെല്‍’ വിജയികളായി.
”ഫില്‍റ്റര്‍ കോഫി കാപ്‌സ്യൂളില്‍ വികസിപ്പിച്ചെടുക്കുക’ എന്ന ബിസിനസ് പ്ലാന്‍ ആണ് ടീം കാപ്പിഫൈല്‍ അവതരിപ്പിച്ചത്.

കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ടീം ‘കോണ്‍കറേഴ്‌സും’ ‘ടീം അമാര’യും സംയുക്തമായി രണ്ടാം സമ്മാനം പങ്കിട്ടു. ”ഷീ ഫോര്‍ മാജിക് (ShefM) എന്ന സ്ത്രീകള്‍ക്കായി പാര്‍ട്ട് ടൈം ജോലിക്കുള്ള പ്ലാറ്റ്‌ഫോമും മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുന്ന
ഡിജിറ്റല്‍ ആപ്പുമാണ് ഇവര്‍ അവതരിപ്പിച്ചത്. ‘റീ ഡിഫൈന്‍ഡ് ടൂത്ത് ബ്രഷ് വികസിപ്പിച്ച എറണാകുളത്തെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുള്ള ടീം മൂന്നാം സ്ഥാനം നേടി.

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി 139 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.

TAGS: Tie Kerala |