ടൈ വിദ്യാര്‍ത്ഥി സംരംഭക മത്സരത്തില്‍ എറണാകുളം ഗേള്‍സ് സ്‌കൂള്‍ ടീമിന് അവാര്‍ഡ്

Posted on: June 22, 2021

 


കൊച്ചി ; യു.എസ്. ആസ്ഥാനമായുള്ള ടെ ഗ്ലോബല്‍ സംഘടിപ്പിച്ച ‘ടെ യംഗ് എന്റര്‍പ്രണര്‍ ) സ്റ്റുഡന്റ് പിച്ച് മത്സരത്തില്‍ ടൈകേരളയെ പ്രതിനിധീകരിച്ച എണാകുളം സൗത്ത് ഗവണ്‍മെന്റ്‌ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ‘പോപ്പുലര്‍ ചോയ്‌സ്’ അവാര്‍ഡ് നേടി.

‘കാപ്പിഫില്‍’എന്ന ബിസിനസ് പ്ലാനിനാണ് അവാര്‍ഡ്. വി. സൗന്ദര്യ ലക്ഷ്മി, വി. ഡിംപി, കെ.ബി. ശിവനന്ദന,കെ. എലിഷാ എനോറി എന്നിവരാണ് ടീം അംഗങ്ങള്‍. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പുറമേ സംരംഭകരാകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവസരം ലഭിക്കും.

TAGS: Tie Kerala |