ടൈകോൺ കേരള 25 മുതൽ

Posted on: November 16, 2021

കൊച്ചി ; കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ’ടൈകോണ്‍ കേരള’യുടെ പത്താമത് എഡിഷന്‍ നവംബര്‍ 25 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംരംഭകര്‍ നേരിടുന്ന വെലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും പുതിയ അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് ഇത്തവണത്തെ സമ്മേളനം. വ്യവസായ മന്ത്രി പി. രാജീവ് 25-ന് 4.30-ന് ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇരുനൂറോളം പ്രതിനിധികള്‍ നേരിട്ടും 1,500-ഓളം പ്രതിനിധികള്‍ ഓണ്‍ലൈന്‍ ആയും പങ്കെ
ടുക്കുന്ന ടെകോണ്‍ സമ്മേളനം ആയിരിക്കുമെന്ന് ടെകേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.

ഇന്‍ഫോ എഡ്ജ് സ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദാനി ഉള്‍പ്പെടെ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 സംരംഭകരും മാനേജ്‌മെന്റ് വിദഗ്ധരും പ്രഭാഷണം നടത്തും. രജിസ്‌ട്രേഷനും 160130.05): tieconkerala.org,ഇ-മെയില്‍: [email protected]

 

TAGS: Tie Kerala |