ടൈ കേരള സംരംഭക സമ്മേളനം സമാപിച്ചു

Posted on: November 29, 2021

കൊച്ചി : സംരംഭകത്വത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരുകളുടെ നയവും ഭരണനൈപുണ്യവും സുപ്രധാന ഘടകങ്ങളാണെന്ന് തമിഴ്‌നാട് ധന-മാനവ വിഭവശേഷി മാനേജ്‌മെന്റ് മന്ത്രി ഡോ. പി.ടി. ആര്‍. പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടെകോണ്‍ കേരള 2021 ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വളര്‍ച്ചയെ സുഗമമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് ഇന്‍ഫ്രാ സ്റ്റക്ച്ചറുകളുടെ വികസനത്തിന് മേല്‍നോട്ടം വഹിക്കുന്നതിലും സര്‍ക്കാരിന് പ്രധാന പകുണ്ട്. സങ്കീര്‍ണ്ണതകളില്ലാതെഎന്നാല്‍ നിലവാരം, പാരിസ്ഥിതിക സൗഹൃദം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത സങ്കീര്‍ണ്ണതയും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കണം.

ഇവ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ വഴിമാറി കൊടുക്കണം. അതേസമയം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സംരംഭകര്‍ക്ക് താങ്ങും, സുരക്ഷാവലയവും നല്‍കേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ വ്യാവസായിക വികസനം ഉറപ്പാക്കുന്നതിന് ടൈകോണ്‍ കേരള സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ നിയമനിര്‍മ്മാണ, അടിസ്ഥാന സൗകര്യ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

മുന്‍എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ വി.ടി ബല്‍റാം, റാന്നി എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍, ടെ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍, കെ.പി.എം.ജി ഇന്ത്യ, ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് കെയര്‍ തലവനായ ഏലിയാസ്, ജോര്‍ജ്, മാന്‍ കാന്‍കോര്‍ ഇന്‍ഗ്രിഡിയന്റ്‌സ് സി.ഇ.ഒ ജീമോന്‍
കോര, വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി മസാഖ്, എം.ജി രാജമാണിക്കം, മറൈന്‍ പാഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ കെ.എസ് ശ്രീനിവാസ് എന്നിവര്‍ സര്‍ക്കാര്‍ നയ, റെഗുലേറ്ററി സമീപനങ്ങളെക്കുറിച്ചുള്ള സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍കൃഷ്ണ തേജ, കെപിഎംജി ഇന്‍ ഇന്ത്യ ചെയര്‍മാനും സിഇ ഒയുമായ അരുണ്‍. എം. കുമാര്‍,ഹരീഷ് മാരിവാല എന്നിവരും വിവിധ വിഷത്തില്‍ പ്രഭാഷണം നടത്തി.

 

TAGS: Tie Kerala |