April 2024
ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് പത്മഭൂഷണ്‍ പുരസ്കാരം
Posted on: November 9, 2021
ഡല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് ശ്രീ. വേണു ശ്രീനിവാസന് ഇന്ന് രാഷ്ട്രപതി ഭവനില്‍ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു.
വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ശ്രീ. വേണു ശ്രീനിവാസന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചത്.
സുന്ദരം-ക്ലേട്ടണ്‍, ആഗോളതലത്തില്‍ പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്ന ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ശ്രീ. വേണു ശ്രീനിവാസന്. ശ്രീനിവാസന് 2010-ല്‍ ഇന്ത്യന്‍ രാഷ്ട്രപതി പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
1996-ല്‍ സ്ഥാപിച്ച ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ശ്രീനിവാസന്. 5000-ലധികം ഗ്രാമങ്ങളില്‍ ഈ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു, സ്ത്രീ ശാക്തീകരണവും വനവല്‍ക്കരണവും ട്രസ്റ്റിന്റെ ചില പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍