ബിൽഗേറ്റ്‌സിനും മെലിൻഡ ഗേറ്റ്‌സിനും പദ്മഭൂഷൺ

Posted on: January 25, 2015

Bill-Gates-and-Melinda-Gate

ന്യൂഡൽഹി : മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽഗേറ്റ്‌സും പത്‌നി മെലിൻഡ ഗേറ്റ്‌സും ഉൾപ്പടെ 20 പേർക്ക് പദ്മഭൂഷൺ ബഹുമതി. ഇതാദ്യമായാണ് ഭർത്താവും ഭാര്യയും ഒന്നിച്ച് പദ്മ ബഹുമതികൾക്ക് അർഹരാകുന്നത്.

ഹരീഷ് സാൽവെ, സുജ രഘുനാഥൻ എൻ. ഗോപാലസ്വാമി, സ്വപൻദാസ് ഗുപ്ത, രജത് ശർമ്മ എന്നിവരും പദ്മഭൂഷൺ ലഭിച്ചവരിൽ ഉൾപ്പെടുന്നു.