മൃണാളിനി സാരാഭായ് അന്തരിച്ചു

Posted on: January 21, 2016

Mrinalini-Sarabhai-Big

അഹമ്മദാബാദ് : പ്രമുഖ നർത്തകിയും ഡോ. വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം ഗാന്ധിനഗർ പേട്ടാപ്പൂർ ഫാംഹൗസിൽ നടക്കും.

രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ്. ബാരിസ്റ്റർ ഗോവിന്ദ് സ്വാമിനാഥൻ (മദ്രാസ് ഹൈക്കോർട്ട്), ക്യാപ്റ്റൻ ലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. ദർപ്പണ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സിന്റെ സ്ഥാപകയാണ്.

സെന്റർ ഓഫ് എൻവയേൺമെന്റ് എഡ്യൂക്കേഷൻ സ്ഥാപകൻ കാർത്തികേയ സാരാഭായ്, നർത്തകിയായ മല്ലിക സാരാഭായ് എന്നിവർ മക്കളാണ്.