ഐഎസ്ആർഒ ചെയർമാൻ കെ. രാധാകൃഷ്ണൻ വിരമിച്ചു

Posted on: December 31, 2014

ISRO-K.-Radhakrishnan--Big

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ വിരമിച്ചു. മംഗൾയാൻ, ജിഎസ്എൽവി തുടങ്ങിയ ബഹിരാകാശ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് പടിയിറക്കം. ഇന്ത്യ കൈവരിച്ച ബഹിരകാശ നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച രാധാകൃഷ്ണനെ പദ്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു.

2009 നവബംറിലാണ് ഐഎസ്ആർഒയുടെ തലപ്പത്ത് എത്തുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ രാധാകൃഷ്ണൻ കേരള സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം 1972 ലാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ എത്തുന്നത്.