ശിവസുബ്രഹ്മണ്യന്‍ രാമന്‍ സിഡ്ബി ചെയര്‍മാന്‍

Posted on: April 22, 2021

കൊച്ചി : ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ ‘സിഡ്ബി’യുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ശിവസുബ്രഹ്മണ്യന്‍ രാമന്‍ ചുമതലയേറ്റു. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് (ഐ.എ. ആന്‍ഡ് എ.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഓഹരിവിപണി നിയന്ത്രണ ബോര്‍ഡായ ‘സെബി’യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയും പ്രോത്സാഹന പദ്ധതികള്‍ നല്‍കുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് സിഡ്ബി.