ചെറുകിട വ്യവസായങ്ങള്‍ക്ക് സിഡ്ബിയുടെ സഹായ പദ്ധതി

Posted on: July 18, 2020

കൊച്ചി : കോവിഡ് കാലത്ത് സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) സ്വാവലംബന്‍ ക്രൈസിസ് റെസ്‌പോണ്‍സീവ് ഫണ്ട് തുടങ്ങി.

ഇന്‍വോയ്‌സ് ഡിസ്‌കൗണ്ടിംഗിലൂടെ ഇടപാടുകാരില്‍ നിന്നു ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവര്‍ത്തന മൂലധനം ഉറപ്പാക്കുകയാണ് ചെയ്യുക.

യു.കെ.യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റുമായി പങ്കാളിത്തത്തിലാണ് ക്രൈസിസ് റെസ്‌പോണ്‍സിവ് ഫണ്ട് തുടങ്ങുന്നതെന്ന് സിഡ്ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു.

ലഭിക്കാനുള്ള ബില്‍ തുക ഓണ്‍ലൈന്‍ ലേല സംവിധാനത്തില്‍ നിശ്ചിയിക്കുന്ന ആകര്‍ഷകമായ നിരക്കുകളില്‍ ട്രെഡ്‌സ് എന്ന ഇലക് ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ എം.എസ്.എം.ഇ. കള്‍ക്ക് ലഭ്യമാക്കും.

TAGS: SIDBI |