ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സിഡ്ബി അസറ്റ് പുന:സംഘടനാ വെബ് മോഡ്യൂളിന് തുടക്കം കുറിച്ചു

Posted on: December 12, 2020

മുംബൈ : മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകങ്ങളുടെ (എംഎസ്എംഇ) ഉന്നമനവും സാമ്പത്തിക സംരക്ഷണവും വികസനവും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യത്തെ പരമോന്നത ധനകാര്യ സ്ഥാപനമായ മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് (സിഡ്ബി) എംഎസ്എംഇ കള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുന:സംഘടിപ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിനായി https://arm-msme.in എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ ഡു-ഇറ്റ്-യുവര്‍സെല്‍ഫ് (ഡിഐവൈ) അസറ്റ് പുന:സംഘടനാ വെബ് മോഡ്യൂളിന്റെ സഹായത്തോടെ, എംഎസ്എംഇകള്‍ക്ക് തങ്ങളുടെ മുന്‍കാല സാമ്പത്തിക കാര്യങ്ങള്‍, ഭാവിയിലെ ആസൂത്രണങ്ങള്‍ പുന:സംഘടനയുടെ ആവശ്യകതകള്‍ എന്നിങ്ങനെയുള്ള ഏറ്റവും അത്യന്താപേക്ഷിതമായ ഡാറ്റകള്‍ മാത്രം ഉപയോഗിച്ച് പുന:സംഘടനാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും ഈ നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി ബാങ്കുകളില്‍ സമര്‍പ്പിക്കാനും ഇമെയില്‍ വഴിയോ ഹാര്‍ഡ് കോപ്പികളിലൂടെയോ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കാനും കഴിയും.

ഉദ്യമം സാമ്പത്തികമായി വീണ്ടെടുക്കലിന് സഹായമാവുകയും ഈ ദിശയില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച് ഭാവിയിലെ സുപ്രധാന സംരംഭങ്ങളുടെ നേട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. പുന:സംഘടന ആവശ്യമായി എംഎസ്എംഇ യൂണിറ്റുകള്‍ക്കൊപ്പം കൈകോര്‍ത്ത് പിന്തുണ നല്‍കുന്നതിനായി, പ്രാദേശിക എംഎസ്എംഇ വ്യവസായ അസോസിയേഷനുകളുമായി സഹകരിച്ച് 20 എംഎസ്എംഇ ക്ലസ്റ്റര്‍ ലൊക്കേഷനുകളില്‍ ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ട് എന്ന് സിഡ്ബി
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. മനോജ് മിത്തല്‍ പറഞ്ഞു.

പ്രമുഖ ബാങ്കുകളില്‍ ചിലര്‍ അവരുടെ എംഎസ്എംഇ ഉപയോക്താക്കള്‍ക്കായി പോര്‍ട്ടല്‍ പരീക്ഷിക്കുകയുണ്ടായി. കോവിഡ്-19 മായി ബന്ധപ്പെട്ട സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക്
വിധേയരായ എംഎസ്എംഇകള്‍ക്ക് പുനരുജ്ജീവനത്തിന് സഹായിക്കുന്നതിനു വേണ്ടി എംഎസ്എംഇകള്‍ക്കായി തുടരുന്ന ഒറ്റത്തവണത്തെ പുന:സംഘടന മാര്‍ച്ച് ആര്‍ബിഐ നീട്ടിയിട്ടുണ്ടെങ്കിലും, എംഎസ്എംഇകള്‍ക്കും ഈ പുന:സംഘടനാ നിര്‍ദ്ദേശങ്ങള്‍ സ്വന്തമായി തയ്യാറാക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്.

ബിസിനസ്സിനെക്കുറിച്ചുള്ള താന്താങ്ങളുടെ അവബോധത്തെ അടിസ്ഥാനമാക്കി സ്വയം ഇത് ചെയ്യാന്‍വഴി ഒരുക്കി നല്‍കും ഡിഐവൈകിറ്റ്. അതോടൊപ്പം പുന:സംഘടനയുടെ വ്യത്യസ്ത
ഓപ്ഷനുകള്‍ താരതമ്യം ചെയ്യുന്നത് എളുപ്പമാക്കുകയും മൊത്തത്തില്‍ ചെലവഴിക്കേണ്ട സമയം കുറയ്ക്കുകയും ചെയ്യും ഈ മോഡ്യൂള്‍ എംഎസ്എംഇ സേവനം സൗജന്യമാണ്.

TAGS: SIDBI |