ഹൈദരാബാദില്‍ ടിസിഎംഎസ് ലാബിന് തുടക്കംകുറിച്ച് ക്വസ്റ്റ് ഗ്ലോബല്‍

Posted on: January 29, 2021

ഹൈദരാബാദ് : ആഗോള പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിള്‍ സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍ ഹൈദരാബാദ് കേന്ദ്രത്തില്‍ ട്രെയിന്‍ കണ്‍ട്രോള്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (ടിസിഎംഎസ്) ലാബ് ആരംഭിച്ചു . 5800 ചതുരശ്ര അടി വലിപ്പമുള്ള കേന്ദ്രം സുരക്ഷ പരിശോധനക്കും മൂല്യ നിര്‍ണയത്തിനും സഹായിക്കും. ഈ ലാബ് ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്റെ വിവിധ ഉത്പന്നങ്ങള്‍ക്കായി ടെസ്റ്റ് റാക്കുകള്‍ നല്‍കും. ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ എഞ്ചിനീയറിംഗ് ടെക്നോളജി ഓഫീസ് (ഇടിഒ) സിസ്റ്റംസ് മേധാവി സ്റ്റെഫാന്‍ നവറയും ക്വസ്റ്റ് ഗ്ലോബല്‍ ചെയര്‍മാനും സിഇഒയുമായ അജിത് പ്രഭുവും ചേര്‍ന്ന് പുതിയ സംവിധാനം വര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു. റെയില്‍ വ്യവസായത്തിന് സഹകരണം ശക്തിപ്പെടുത്തുന്നതിനും എഞ്ചിനീയറിംഗ് കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി 2019 ല്‍ ഇരു കമ്പനികളും ഒപ്പുവച്ച (https://www.quest-global.com/news/bombardier-transportation-extends-successful-partnership-with-quest-global/) തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ലാബ് ഒരുക്കിയിരിക്കുന്നത്.

ടിസിഎംഎസ് സോഫ്റ്റ്വെയര്‍ പരിശോധനയും ഹാര്‍ഡ്വെയര്‍-സോഫ്റ്റ്വെയര്‍ ഇന്റഗ്രേഷന്‍ പരിശോധനകളും നടത്തുന്നതിന് നൂറിലധികം റാക്കുകളും സിമുലേഷനുകളും സ്ഥാപിക്കാനുള്ള ശേഷി ക്വസ്റ്റിന്റെ ടിസിഎംഎസ് ലാബിനുണ്ട്. റെയില്‍ ഉത്പന്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള തെളിവായി സമര്‍പ്പിക്കുന്ന മൂല്യനിര്‍ണ്ണയ പരിശോധന സുഗമമാക്കുന്നതിന് ഈ ലാബ് സഹായകരമാണ്; ആഗോളതലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള്‍ നല്‍കാന്‍ ബോംബാര്‍ഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനെ പ്രാപ്തമാക്കും. ഈ ലാബിലെ പ്രവര്‍ത്തനങ്ങളായ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ലൈഫ് സൈക്കിള്‍, ടെസ്റ്റ് ഓട്ടോമേഷന്‍, ഇഥര്‍നെറ്റ്, ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെക്‌നോളജി എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും വൈദഗ്ധ്യമുള്ള 200 ഓളം എഞ്ചിനീയര്‍മാരെ ഹൈദരാബാദില്‍ നിയമിക്കാനും ക്വസ്റ്റ് ആലോചിക്കുന്നുണ്ട്.

”ഹൈദരാബാദിലെ ക്വസ്റ്റിന്റെ ഓഫിസില്‍ ടിസിഎംഎസ് ലാബ് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ എല്ലാ സമയത്തും ഏറ്റവും മികച്ച സേവനം നല്‍കുന്നതിനും തുടര്‍ച്ചയായ കണ്ടെത്തലുകളിലൂടെ വേഗത്തിലും മികച്ചതുമായ യാത്രാമാര്‍ഗ്ഗം പ്രാപ്തമാക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. റെയില്‍ വ്യവസായത്തിന് ലോകോത്തര എഞ്ചിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നതിനുളള പങ്കാളിയായ ക്വസ്റ്റുമായി ഈ മേഖലയിലെ ഞങ്ങളുടെ സഹകരണം ഈ ലാബ് കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ‘ ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ എഞ്ചിനീയറിംഗ് ടെക്നോളജി ഓഫീസ് (ഇടിഒ) ഹെഡ് ജോണ്‍ സാബാസ് പറഞ്ഞു,

”ടിസിഎംഎസ് ലാബ് ക്വസ്റ്റ് ടീമിന് അവരുടെ ഉല്‍പ്പന്നങ്ങള്‍ തുടക്കം മുതല്‍ അവസാനം വരെ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നു. ഇന്ത്യയിലെയും ആഗോളതലത്തിലെയും ഞങ്ങളുടെ പദ്ധതികള്‍ക്കായി ഈ ലാബില്‍ ബോംബാര്‍ഡിയര്‍ ടെസ്റ്റ് റാക്കുകള്‍ വികസിപ്പിക്കുകയും ഒരുക്കുകയും ചെയ്യും”. സ്റ്റെഫാന്‍ നവറ പറഞ്ഞു.

‘ബോംബാര്‍ഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പങ്കാളിയെന്ന നിലയില്‍, ലോകോത്തര ടിസിഎംഎസ് ടെസ്റ്റിംഗ് ലാബ് ഞങ്ങളുടെ ഹൈദരാബാദ് സെന്ററില്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്റെ ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്നതിന് അവരെ സഹായിക്കുന്നതിനായി ഇത് ഞങ്ങളെ പ്രാപ്തമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .

ബോംബാര്‍ഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷനുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമാണ് ഈ ലാബ്. ഉപഭോക്താക്കള്‍ക്ക് പരിവര്‍ത്തനപരമായ സേവനങ്ങള്‍ നല്‍കുന്നതിലെ ഞങ്ങളുടെ വൈദഗ്ധ്യത്തിന്റെ തെളിവാണിത്. റെയില്‍ മേഖലയില്‍ അവരുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ബോംബാര്‍ഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ അജിത് പ്രഭു പറഞ്ഞു.

 

TAGS: QuEST Global |