ക്വസ്റ്റ് ഗ്ലോബലിന് 2020 ൽ ഇരട്ടി വളർച്ചാ ലക്ഷ്യം

Posted on: October 29, 2016

quest-global-top-executives

തിരുവനന്തപുരം : ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ക്വസ്റ്റ് ഗ്ലോബൽ 2020 ൽ ഇരട്ടി വളർച്ച ലക്ഷ്യമിടുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജയ് പ്രഭു പറഞ്ഞു. സിംഗപ്പൂർ ആസ്ഥാനമായുള്ള ക്വസ്റ്റ് രണ്ട് വർഷം മുമ്പ് നെസ്റ്റ് സോഫ്റ്റ്‌വേറിനെ ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.

ഇപ്പോൾ 2000 ജീവനക്കാരുള്ള ക്വസ്റ്റ് 2020 ആകുമ്പേഴ്‌യ്ക്ക് ഇരട്ടിയിലധികം പേർ തൊഴിലെടുക്കുന്ന സ്ഥാപനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ എൻജിനീയറിംഗ് വൈദഗ്ദ്ധ്യത്തിൽ കമ്പനി മുന്നേറുകയാണെന്നും, തിരുവനന്തപുരം കേന്ദ്രം കമ്പനിയുടെ 35 ഓഫീസുകളിൽ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡസ്ട്രീയൽ ആന്റ് ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ, ട്രാൻസ്‌പോർട്ടേഷൻ, പവർ തുടങ്ങിയ മേഖലയിലെ എൻജിനീയറിംഗ് സാങ്കേതികവിദ്യയാണ് കമ്പനിയുടെ പ്രവർത്തന മേഖല. യൂറോപ്പ്, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലാണ് കമ്പനിയുടെ ഉപോക്താക്കൾ.

നെസ്റ്റിനെ ഏറ്റെടുത്തശേഷം രണ്ടുസാങ്കേതിക വ്യവസായ രീതികളുടെ ഏകോപനം വിജയകരമായി പൂർത്തിയാക്കിയതായും ആഗോള മേഖലയിൽ മുന്നിലെത്താൻ കമ്പനിയ്ക്ക് ഈ കാലയളവിനുള്ളിൽ സാധിച്ചതായും ക്വസ്റ്റ് ഗ്ലോബൽ തിരുവനന്തപുരം സെന്റർ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ എസ്. നാരായണൻ പറഞ്ഞു.

TAGS: QuEST Global |