സിന്നോവ് സോണ്‍സ് ഇആര്‍ & ഡി, ഐ ഒ ടി സര്‍വീസ് റേറ്റിംഗില്‍ മുന്‍ നിര സ്ഥാനം ഉറപ്പിച്ച് ക്വസ്റ്റ് ഗ്ലോബല്‍

Posted on: January 19, 2021

സിംഗപ്പൂര്‍ : ഡിജിറ്റല്‍ എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയറിംഗ്, എന്റര്‍പ്രൈസസ് സോഫ്റ്റ്വെയര്‍, സെമികണ്ടക്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് എന്‍ജിനീയറിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഐ ഒ ടി സര്‍വീസസ് 2020 റേറ്റിംഗ് ആയ സിന്നോവ് സോണ്‍സില്‍ നേതൃനിരയില്‍ സ്ഥാനം ഊട്ടിയുറപ്പിച്ച് പ്രൊഡക്ട് എന്‍ജിനീയറിംഗ്, ലൈഫ് സൈക്കിള്‍ സര്‍വീസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍. സിന്നോവിന്റെ അംഗീകാരം കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, പുതിയ വിപണി തുറക്കല്‍, പുതിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ സാഹചര്യങ്ങളില്‍ നേരിടുന്ന എഞ്ചിനീയറിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനം ആണ് ക്വസ്റ്റ് ഗ്ലോബല്‍ എന്നതിനുള്ള തെളിവാണ്.

ഇആര്‍ ആന്റ് ഡി സേവനങ്ങളുടെ റേറ്റിംഗില്‍, അര്‍ദ്ധചാലകം, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്റര്‍പ്രൈസ് സോഫ്‌റ്റ്വെയര്‍, വ്യാവസായിക, ഓട്ടോമോട്ടീവ്, എയ്റോസ്പേസ് തുടങ്ങിയ വ്യവസായങ്ങളില്‍ ക്വസ്റ്റിന്റെ നേതൃത്വപരമായ കഴിവുകള്‍ സിന്നോവ് തിരിച്ചറിഞ്ഞു. ഈ ഡൊമെയ്നുകളിലെ ശക്തമായ സാന്നിധ്യത്തിനും മികവിനുമായി ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, എഐ എഞ്ചിനീയറിംഗ്, ഐഒടി സേവനങ്ങള്‍ക്കായുള്ള വിപുലമായതും സ്ഥാപിതവുമായ നേതൃത്വ മേഖലയില്‍ സിന്നോവ് ക്വസ്റ്റിന് ഇടം നല്‍കി.

പ്രമുഖ വ്യവസായ വിഭാഗങ്ങളിലായി 60 ഓളം ആഗോള എഞ്ചിനീയറിംഗ് സേവന ദാതാക്കളെ വിലയിരുത്തിയ ശേഷമാണ് സിന്നോവ് ഇആര്‍ ആന്‍ഡ് ഡി, ഐഒടി സേവന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ഉല്‍പ്പന്നം വികസിപ്പിക്കുന്നതിനുള്ള ശേഷി വികസനം , നവീകരണം, ഇടപാടുകാരുമായുള്ള ബന്ധങ്ങള്‍, ഇക്കോ സിസ്റ്റം ലിങ്കേജുകള്‍, സ്‌കേലബിളിറ്റി, എഞ്ചിനീയറിംഗ് സേവനങ്ങളുടെ ആഴഴം , സ്‌പെഷ്യലൈസേഷന്‍ തുടങ്ങിയവ വിലയിരുത്തപ്പെട്ടു.

”ക്വസ്റ്റ് അതിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കിക്കൊണ്ട്, സിന്നോവ് സോണ്‍സ് 2020 – എഞ്ചിനീയറിംഗ്, ആര്‍ & ഡി സേവനങ്ങള്‍, ഐഒടി ടെക്‌നോളജി സര്‍വീസസ് റേറ്റിംഗുകളില്‍ ഉന്നതസ്ഥാനം ശക്തിപ്പെടുത്തി. സെമിക്കണ്ടക്ടര്‍, മെഡിക്കല്‍ ഡിവൈസുകള്‍, ഇവ്യവസായം തുടങ്ങിയവയില്‍ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ലൈഫ്‌സൈക്കിള്‍ എന്നിവയിലുടനീളമുള്ള കമ്പനിയുടെ വിപുലമായ കഴിവുകള്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിച്ചു. ഡിജിറ്റല്‍ എഞ്ചിനീയറിംഗ്, എഐ എഞ്ചിനീയറിംഗ് പോലുള്ള പുതിയ കാലഘട്ടത്തിലുള്ള മേഖലകളിലെ ക്വസ്റ്റിന്റെ നിക്ഷേപങ്ങളും ഓഫറുകളും കൂടുതല്‍ വളരാനും ഇആര്‍ ആന്‍ഡ് ഡി സേവനങ്ങള്‍ക്കായുള്ള വിപണിയിലെ സ്ഥാനം വിപുലമാക്കാനും സഹായിക്കുന്നു, ”സിന്നോവ് മാനേജിംഗ് പാര്‍ട്ണര്‍ & പ്രാക്ടീസ് ഹെഡ് സിദ്ധാന്ത് റസ്‌തോഗി പറഞ്ഞു.

”ഇആര്‍ &ഡി, ഐഒടി സേവന റേറ്റിംഗില്‍ ഞങ്ങളെ മുന്‍നിരയില്‍ സിന്നോവ് പരിഗണിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. ഈ മഹാമാരി കാലത്തും ഹൈടെക്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ സാന്നിധ്യം ശക്തിപെടുത്തുന്നതിനും ബിസിനസ്സ് വളര്‍ച്ച നേടുന്നതിനും ഞങ്ങളുടെ വൈവിധ്യവത്കരണ തന്ത്രം സഹായകരമായി. ഇതേ വേഗത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ വരും തലമുറയിലേക്കും നിലനില്‍ക്കുന്ന നിലയിലേക്ക് സ്ഥാപനത്തെ വളര്‍ത്തിയെടുക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ‘. ക്വസ്റ്റ് ഗ്ലോബല്‍ ചെയര്‍മാനും സി ഇ ഒയുമായ അജിത് പ്രഭു പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് എഞ്ചിനീയറിംഗ് അനുഭവങ്ങള്‍ നല്‍കാനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് ക്വസ്റ്റ് ലോകത്തിലെ അംഗീകൃത കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളായി, മുന്‍നിര കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെയും തിരിച്ചറിയുന്നതിനും നൂതനമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഉത്പന്നങ്ങള്‍ സുരക്ഷിതവും കൂടുതല്‍ വിശ്വസനീയവുമാക്കുന്നതിനും കമ്പനി സഹായിക്കുന്നു. സംയോജിത പ്രാദേശിക-ആഗോള ഡെലിവറി സമീപനത്തിലൂടെയും മെക്കാനിക്കല്‍, സോഫ്‌റ്റ്വെയര്‍, ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ എഞ്ചിനീയറിംഗ് നവീകരണങ്ങളുടെ സംയോജനത്തെ സ്വാധീനിക്കുന്നതിലൂടെയും, ക്വസ്റ്റ് ഉപഭോക്താക്കളുടെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും മികച്ച പരിഹാരങ്ങള്‍ കൊണ്ട് അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

 

TAGS: QuEST Global |