ക്വസ്റ്റ് ഗ്ലോബലിന്റെ പുതിയ ജനറല്‍ കൗണ്‍സല്‍ ആയി ലിന്‍ഡ്‌സെ ഗൗതിയറെ നിയമിച്ചു

Posted on: February 5, 2021

സിംഗപ്പൂര്‍ : ആഗോള പ്രൊഡക്ട് എഞ്ചിനീയറിംഗ് ലൈഫ് സൈക്കിള്‍ സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ പുതിയ ജനറല്‍ കൗണ്‍സല്‍ ആയി ലിന്‍ഡ്‌സെ ഗൗതിയറെ നിയമിച്ചു. ആഗോളതലത്തില്‍ കമ്പനിയുടെ നിയമ, റഗുലേറ്ററി, കമ്പ്‌ലയന്‍സ് വിഭാഗങ്ങളെല്ലാം കൈകാര്യം ചെയ്യുക ലിന്‍ഡ്‌സെ ആയിരിക്കും. ചെയര്‍മാനും സിഇഒയുമായ അജിത്ത് പ്രഭുവിന് അദ്ദേഹം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും.

വിവിധ രാജ്യങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ആയി പ്രവര്‍ത്തിച്ച വളരെ വിപുലമായ അനുഭവസമ്പത്തോട് കൂടിയാണ് ലിന്‍ഡ്‌സെ ക്വസ്റ്റ് ഗ്ലോബലില്‍ ചേരുന്നത്. അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനും വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് അദ്ദേഹം വിവിധ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഒ, ലയനം, ഏറ്റെടുക്കല്‍, ഏറ്റെടുക്കലിന് ശേഷമുള്ള സംയോജനം തുടങ്ങിയ വിവിധ വാണിജ്യ ഇടപാടുകള്‍ നടത്തിയുള്ള അനുഭവപരിചയം അദ്ദേഹത്തിന് ഉണ്ട്.

ക്വസ്റ്റില്‍ ചേരുന്നതിന് മുമ്പ്, ഡ്യുപോണ്ട് ഡി നെമോഴ്‌സിലെ വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സലുമായിരുന്ന ലിന്‍ഡ്‌സെ, അവിടെ അവരുടെ സുരക്ഷ, നിര്‍മ്മാണ ഇടപാടുകളിലെ അസോസിയേറ്റ് ജനറല്‍ കൗണ്‍സിലായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ലിന്‍ഡ്‌സെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി ലോ സ്‌കൂളില്‍ നിന്ന് നിയമബിരുദം നേടി.

”വരുമാനം, മാര്‍ജിന്‍, കാര്യക്ഷമത, വിപണി വിപുലീകരണം എന്നിവയ്ക്കുവേണ്ടി പ്രധാന പങ്കുവഹിക്കുകയും സ്ഥാപനങ്ങളെ തന്ത്രപ്രധാനമാക്കുന്നതിനും വന്‍കിട ആഗോള സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായിക്കുകയും ചെയ്യുന്ന മൂന്ന് പതിറ്റാണ്ടുകളുടെ അമൂല്യമായ അനുഭവ സമ്പത്ത് ഉള്ള ലിന്‍ഡ്‌സെയെ ക്വസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറ്റെടുക്കല്‍, നിയമപരമായ നടപടിക്രമങ്ങള്‍, റെഗുലേറ്ററി, കമ്പ്‌ലയന്‍സ് പ്രശ്‌നങ്ങള്‍, വലിയ വ്യവഹാര സംഘങ്ങളെ നയിക്കല്‍ എന്നിവയിലുള്ള അനുഭവസമ്പത്ത് എന്നിവ ഞങ്ങളുടെ വളര്‍ച്ച കൂട്ടുന്നതിനുള്ള പദ്ധതികളെ ഊര്‍ജിതമാക്കും. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വസ്ത പങ്കാളിയായി തുടരുന്നതിന് ലിന്‍ഡ്‌സെയുടെ വരവ് സഹായിക്കും”. ക്വസ്റ്റ് ചെയര്‍മാനും സിഇഒയുമായ അജിത് പ്രഭു പറഞ്ഞു.

”ക്വസ്റ്റ് പോലെ അതിദ്രുതം വളരുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രൊഡക്ട് എന്‍ജിനീയറിങ് സേവന വ്യവസായത്തില്‍ ഒരു ആഗോള സ്ഥാപനമായി ക്വസ്റ്റ് വളര്‍ന്നിട്ടുണ്ട്. ടയര്‍ 1 വിതരണക്കാര്‍, ഒ ഇ എം എന്നിവയെ സഹായിക്കുന്നത് കമ്പനിക്ക് ഒരു മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്. ക്രോസ്-ഫങ്ഷണല്‍ ടീമുകളുമായി പങ്കാളിത്തം വഹിക്കുക , സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ പരിഹരിക്കുക, സ്ഥാപനത്തിന് സുസ്ഥിരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് ശാക്തീകരണത്തിന്റെയും ഇടപഴകലിന്റെയും സംസ്‌കാരം സൃഷ്ടിക്കുക എന്നിവയിലൂടെ ക്വസ്റ്റിന്റെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ സാധിക്കുമെണ് ഞാന്‍ പ്രതീക്ഷിക്കുന്നു”. ലിന്‍ഡ്‌സെ പറഞ്ഞു.