സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപം നടത്തിയേക്കും

Posted on: September 5, 2020

മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിനുപിന്നാലെ വന്‍തോതില്‍ വിദേശനിക്ഷേപത്തിനു കളമൊരുക്കി റിലയന്‍സ് ഇന്‍ഡസ്ട്രീനുകീഴിലെ റീട്ടെയ്ലില്‍ വ്യവസായ വിഭാഗവും. പത്തുശതമാനം ഓഹരികള്‍ വില്‍ക്കുന്നതാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി യു.എസ്. നിക്ഷേപകകമ്പനിയായ സില്‍വര്‍ ലേക്ക് റിലയന്‍സ് റീട്ടെയ്ലില്‍ 7500 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1.8 ശതമാനം ഓഹരികള്‍ വാങ്ങാനാണ് സില്‍വല്‍ലേക്ക് പദ്ധതിയിടുന്നതെന്നാണ് സൂചന.

ഇടപാടുനടന്നാല്‍ റിലയന്‍സ് റീട്ടെയ്ലിന്റെ മൂല്യം 4.3 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

നേരത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുകീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമില്‍ 13 വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നായി 2000 കോടി ഡോളര്‍ (ഏകദേശം 1.5 ലക്ഷം കോടി രൂപ) സമാഹരിച്ചിരുന്നു. ഇതില്‍ സില്‍വര്‍ ലേക്ക് 10,202 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

TAGS: Reliance Retail |