സൗദിയിൽ നിന്നും റിലയൻസ് റീട്ടെയ്‌ലിലേക്ക് 9555 കോടിയുടെ നിക്ഷേപം

Posted on: November 6, 2020

മുംബൈ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന് സൗദി അറേബ്യയില്‍നിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയന്‍സ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികള്‍ക്കായി സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്.

സ്വകാര്യ നിക്ഷേപകമ്പനികളായ സില്‍വര്‍ ലേക്ക്, കെ.കെ.ആര്‍, ജനറല്‍ അറ്റ്ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയില്‍നിന്നായി റിലയന്‍സ് റീട്ടെയില്‍ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ജിയോ പ്ലാറ്റ്‌ഫോമില്‍ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികള്‍ എടുത്തിരുന്നു.

 

TAGS: Reliance Retail |