ഇന്‍ഫോസിസ് : എന്‍ എഫ് ആര്‍എയും, യുഎസും അന്വേഷിക്കും

Posted on: October 25, 2019

ന്യൂഡല്‍ഹി : ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് നാഷനല്‍ ഫിനാല്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ എന്‍എഫ്ആര്‍എക്ക് നല്‍കി.

കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍എഫ്ആര്‍എ. എന്‍എഫ്ആര്‍എ ക്ക് കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമുണ്ട്. ലാഭം പെരുപ്പിച്ചു കാട്ടുന്നെന്ന എത്തിക്കല്‍ എംപ്ലോയീസിന്റെ ആരോപണത്തെ തുടര്‍ന്ന് കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേ സമയം, യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനും അന്വേഷണവുമായി രംഗത്തെത്തി. ചീഫ് എക്‌സിക്യൂട്ടീവ് സലീല്‍ പരേഖ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് എന്നിവരുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം.

യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ അമേരിക്കന്‍ ഡിപ്പോസിറ്ററി റസിപ്റ്റ്‌സ് എന്ന പേരില്‍ ഇന്‍ഫോസിസ് ഓഹരികള്‍ വ്യാപാരം നടത്തുന്നുണ്ട്.

TAGS: Infosys | NFRA |