ചില്ലറ വിൽപ്പന രംഗം സാധാരണ നിലയിൽ തിരിച്ചെത്തും : അദീബ് അഹമ്മദ്

Posted on: September 25, 2019

കൊച്ചി : ഇന്ത്യയിൽ ഇപ്പോൾ വിപണി മാന്ദ്യം ഉണ്ടെങ്കിലും ചില്ലറ വിൽപ്പന മേഖല വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ലുലു ഗ്രൂപ്പിന്റെ ഭാഗമായ രാജ്യാന്തര റീട്ടെയ്ൽ കമ്പനിയായ ടേബ്ൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. മുംബൈയിൽ നടന്ന 16 ാമത് ഇന്ത്യ റീട്ടെയ്ൽ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കാണുന്നത് റീട്ടെയ്ൽ മേഖലയിലെ ഒരു ചാക്രിക പ്രതിഭാസം മാത്രമാണ്. വിപണി സാധ്യതകൾ പരിഗണിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ തന്നെ തുടരും. വൈകാതെ തിരിച്ചുവരവും ഉണ്ടാകും.

ഇന്ത്യയിലെ ചില്ലറ വിൽപ്പന രംഗം വളരെ ചലനാത്മകമാണ്. കൂടുതൽ കമ്പനികളുടെ കടന്നു വരവും ഡിജിറ്റൽവൽക്കരണത്തിന്റെ വ്യാപനവും ഈ മേഖലയിൽ വളർച്ചയ്ക്ക് ആക്കം കുട്ടിയിട്ടുണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു.

രാജ്യാന്തര റീട്ടെയ്ൽ രംഗത്തെ പ്രമുഖരും 750 ലേറെ ബ്രാൻഡുകളും ഇത്തവണ ഇന്ത്യാ റീട്ടെയ്ൽ ഫോറത്തിൽ പങ്കെടുത്തു.