വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകും : അദീബ് അഹമ്മദ്

Posted on: June 5, 2021

കൊച്ചി : സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച നടപടികള്‍ പ്രശംസനീയമാണെന്നു ലുലു ഫിനാന്‍ഷല്‍
ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്.

വിനോദസഞ്ചാര മേഖലയ്ക്കണ്ടായ തകര്‍ച്ചയെ മറികടക്കാനുതകുന്നതാണ് ബജറ്റ് പ്രഖ്യാപനം. ഈ മേഖലയ്ക്ക് ലഭ്യമാക്കിയ കുറഞ്ഞ പലിശനിരക്ക് വെല്ലുവിളികളിലൂടെ കടന്നുപോകുന്നബിസിനസുകള്‍ക്ക് ഊര്‍ജമേകും അദ്ദേഹം പറഞ്ഞു.

TAGS: Adeeb Ahamed |