അദീബ് അഹമ്മദ് ലോക ടൂറിസം ഫോറം ഉപദേശക സമിതിയിൽ

Posted on: October 6, 2021

കൊച്ചി : അബുദാബി ആസ്ഥാനമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടറും മലയാളി വ്യവസായിയുമായ അദീബ് അഹമ്മദിനെ വേള്‍ഡ് ടൂറിസം ഫോറം ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡംഗമായി നിയമിച്ചു.

വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമിതിയാണിത്. നവംബര്‍ 15, 16 തീയതികളില്‍ വേള്‍ഡ് ടൂറിസം ഫോറം സംഘടിപ്പിക്കുന്ന ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ അദ്ദേഹം പങ്കെടുക്കും.

TAGS: Adeeb Ahamed |