മക്കളുടെ കല്യാണക്കത്ത് ഗുരുവായൂരപ്പനു സമര്‍പ്പിക്കാന്‍ മുകേഷ് അംബാനി എത്തി

Posted on: November 28, 2018

ഗുരുവായൂര്‍ : മക്കളുടെ വിവാഹ ക്ഷണക്കത്തുകള്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂരിലെത്തി. സ്വര്‍ണപ്രഭയിലുള്ള, വിസ്മയങ്ങള്‍ ഒളിപ്പിച്ച പെട്ടിയിലെ കത്ത് സോപാനപ്പടിയില്‍ വെച്ചു. മക്കളായ ഇഷയുടെയും ആകാശിന്റൈയും വിവാഹക്ഷണക്കത്തുകളാണ് സമര്‍പ്പിച്ചത്. ഡിസംബര്‍ 12 നാണ് വിവാഹം.

ക്ഷണക്കത്തും അതു വെച്ച അലങ്കാരപ്പെട്ടിയും നേരത്തെ വാര്‍ത്തകളില്‍ ഇടെ പിടിച്ചിരുന്നു. കത്ത് തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചശേഷമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. സോപാനത്തില്‍ സമര്‍പ്പിച്ച കത്ത് പിന്നീട് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് ഏറ്റുവാങ്ങി.

ഗുരുവായൂരപ്പനെ തൊഴുതശേഷം മുകേഷ് അംബാനി നെയ്യും കദളിക്കുലയും വഴിപാടായി നല്‍കി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ സ്വന്തം ഹെലികോപ്റ്ററിലാണ് മുകേഷും സംഘവുമിറങ്ങിയത്. അവിടെ നിന്ന് കാര്‍മാര്‍ഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. 9.45 ന് ക്ഷേത്രത്തിലേക്ക് പോയി. 10.15 ന് തിരിച്ചു പോയി.

TAGS: Mukesh Ambani |