യൂ-ഡിസര്‍വ്-മോര്‍’ കാമ്പെയിനുമായി ജിയോ – ബിപി

Posted on: February 10, 2024

കോഴിക്കോട് : ഊര്‍ജ്ജ മേഖലയിലെ പെര്‍ഫോമന്‍സ്, സേവനം, മികച്ച ടെക്നോളജി എന്നിവയിലൂന്നി ജിയോ – ബിപി ‘യു ഡിസര്‍വ് മോര്‍’ (വൈഡിഎം) കാമ്പെയിന്‍ ആരംഭിച്ചു. അതിവേഗം വികസിതമാകുന്ന ജിയോ – ബിപി പള്‍സ് ഇവി ചാര്‍ജിംഗ് പോയിന്റ് നെറ്റ്‌വര്‍ക്കിനൊപ്പം അന്തര്‍ദേശീയമായി വികസിപ്പിച്ചതും അധിക ചെലവ് വേണ്ടാത്തതുമായ ബെസ്പോക്ക് ആക്ടീവ് ടെക്നോളജി മുഖേന 4.3% വരെ ഉയര്‍ന്ന മൈലേജ് നല്‍കുന്ന ഡീസലും, എഞ്ചിനുകളെ ഏറ്റവും വൃത്തിയുള്ളതാക്കുന്ന പെട്രോളും സംബന്ധിക്കുന്നതാണ് വൈഡിഎം കാംപെയ്ന്‍.

ലഘുഭക്ഷണം, യാത്രാവസ്തുക്കള്‍ എന്നിവയ്ക്ക് 24×7 ഷോപ്പ്, വൈല്‍ഡ് ബീന്‍ കഫേയ്ക്ക് കീഴിലുള്ള സിഗ്നേച്ചര്‍ കോഫി എന്നിവയുള്‍പ്പെടുന്ന ജിയോ – ബിപി മൊബിലിറ്റി സ്റ്റേഷനുകളുടെ സവിശേഷതകളും വൈഡിഎം കാമ്പെയിന്‍ എടുത്തുകാട്ടുന്നു.