ഇരുപത്തിനാലാം വര്‍ഷത്തിലേക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ്; നിര്‍ധനര്‍ക്ക് ആശ്വാസമായി സൗജന്യ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ്.

Posted on: February 7, 2024

കോഴിക്കോട് : കേരളത്തിലെ ആരോഗ്യമേഖലയില്‍ മുന്‍നിരസാന്നിധ്യമായി മാറിയ ആസ്റ്റര്‍ മിംസ് ആശുപത്രി നിലവില്‍ വന്നിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാന്‍സര്‍ – കിഡ്‌നി രോഗികള്‍ക്ക് ഉള്‍പ്പെടെ വിവിധ ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പുകള്‍ നടക്കും. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമെങ്കില്‍ തുടര്‍പരിശോധനകളും ശസ്ത്രക്രിയകളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

ഫെബ്രുവരി 1 മുതല്‍ 29 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശിശുരോഗ വിഭാഗം, ജനറല്‍ സര്‍ജറി, സ്ത്രീരോഗ വിഭാഗം, കാര്‍ഡിയോളജി, ന്യൂറോളജി, യൂറോളജി, ഓര്‍ത്തോ, സ്‌പൈന്‍, ഗ്യാസ്ട്രോസര്‍ജറി, ഓങ്കോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ ശസ്ത്രക്രിയാ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഇക്കാലയളവില്‍ ലഭ്യമാകും. അപ്പന്‍ഡിസൈറ്റിസ്, ഹെര്‍ണിയ, തൈറോയ്ഡ്, മുതലായവക്കും, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കും, ഹൃദയശസ്ത്രക്രിയകള്‍, ആന്‍ജിയോപ്ലാസ്റ്റി, കിഡ്‌നി, ലിവര്‍, ബോണ്‍മാരോ തുടങ്ങിയ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകള്‍, കാന്‍സര്‍ രോഗ ശസ്ത്രക്രിയകള്‍ എന്നിവക്കും കുറഞ്ഞ നിരക്കില്‍ സര്‍ജറി ലഭ്യമാക്കും.