എഐഎനേബിള്‍ഡ് മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റവുമായി ആസ്റ്റര്‍ മിംസ്

Posted on: May 27, 2023

കോഴിക്കോട് : ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു.  അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ആര്‍ആര്‍ആര്‍’ എന്ന ചുരുക്കപ്പേരില്‍ അവതരിപ്പിക്കുന്ന ഈ അടിയന്തര വൈദ്യ സഹായരീതി ലഭ്യമാക്കുന്നത്. 75 103 55 666 എന്ന നമ്പറില്‍ വിളിച്ചാല്‍ മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റം കോ ഓര്‍ഡിനേറ്ററെ ലഭ്യമാകും.

അടിയന്തര സഹായം ആവശ്യമുള്ള ഏത് സാഹചര്യത്തിലും ഉപയോഗിക്കത്തക്കവിധത്തില്‍ ലഭ്യമാവുന്ന ചികിത്സകള്‍ 5ജി ഉപഗ്രഹസാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി എന്നിവയുടെ സഹായ
ത്തോടെയാണ് ലഭ്യമാക്കുന്നത്. ലോക എമര്‍ജന്‍സി ദിനമായ ഇന്ന് ട്രയല്‍ റണ്‍ ആരംഭിക്കുന്ന മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റം ജൂലൈ 1 നു ഡോക്‌റ്റേഴ്‌സ് ദിനത്തില്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും.

അത്യാഹിത സാഹചര്യങ്ങളില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓണ്‍സൈറ്റ് കെയര്‍), തൊട്ടടുത്തുള്ള മെഡിക്കല്‍ സംവിധാനങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയര്‍),
അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഹോസ്പിറ്റലില്‍ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തില്‍ ചികിത്സ നല്‍കുക ഏകീകരിക്കുക (ട്രാന്‍സ്‌പോര്‍ട്ട് കെയര്‍), ഹോസ്പിറ്റലില്‍
അടിയന്തരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷന്‍ കെയര്‍) എന്നിങ്ങനെവിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണിത്.

5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലസിനുള്ളില്‍ എബിജി, ഇസിജി, യുഎസ്ജി പരിശോധനകളുള്‍പ്പെടെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ എര്‍ജന്‍സി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസില്‍ പ്രവേശിപ്പിച്ച്‌നിമിഷങ്ങള്‍ക്കുള്ളില്‍ രോഗിയുടെ പരി
ശോധനയും രോഗനിര്‍ണയവും നടത്താം.