സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

Posted on: September 5, 2023

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. സെപ്തംബര്‍ 10 ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോഴിക്കോട് ജില്ലാ ഘടകവുമായി ചേര്‍ന്ന് നടത്തുന്ന ക്യാമ്പിന് വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റുകള്‍ നേതൃത്വം നല്‍കും. ക്യാമ്പിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സന്ധിവാതം (ആര്‍ത്രൈറ്റിസ്) മൂലം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9061443355 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.