വനിതകള്‍ക്കായി മൈജിയുടെ സൗജന്യ ടെക്നിക്കല്‍ സ്‌കില്‍ ഡെവലപ്മെന്റ് പരിശീലനം

Posted on: February 4, 2021

കോഴിക്കോട്: ഇലക്ട്രോണിക്ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മൈജി സൗജന്യ ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 15 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആരംഭിക്കുമെന്ന് മൈജി ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എം. രാജേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെജിയുടെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കീഴിലാണ് പരിശീലനം. ഒരു വര്‍ഷത്തോളം നീളുന്ന പരിശീലനത്തിനുശേഷം മെജിയുടെ വിവിധ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ലഭിക്കും. മൂന്നു വര്‍ഷത്തെ ഡിപ്ലോമ, ഐ.ടി.ഐ. ഇലക്ട്രോണിക്‌സ് ട്രേഡ് മുഖ്യ വിഷയമാക്കിയുള്ള വി.എച്ച്.എസ്.ഇ. ഇതില്‍ ഏതെങ്കിലും യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍
ക്ക് അപേക്ഷിക്കാം. പ്രായം 18 നും 30നും മധ്യേ. കോഴ്‌സ് കാലാവധി ഒരു വര്‍ഷമാണ്. തെരഞെഞ്ഞെടുക്കുന്നത് ഇന്റര്‍വ്യൂവിലുടെയായിരിക്കും.

സര്‍ഫസ് മൗണ്ട് ടെക്‌നോളജി, മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളില്‍ ഒരുലക്ഷത്തോളം രൂപവരുന്ന പരിശീലനമാണ് സൗജന്യമായി നല്‍കുന്നത്. ഇല്‌ക്ട്രോണിക് ഉപകരണങ്ങളുടെ വില്പന വില്‍പനാനന്തര രംഗത്ത് 15 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മൈജിയുടെ റിപ്പയറിംഗ്, അധ്യാപനം, നിര്‍മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ജോലിയും മികച്ച കരിയറും ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഗാഡ്ജറ്റ് റിപ്പയറിംഗ് സെന്ററും, ഷോറൂമുകളും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.

കോഴിക്കോട്ടായിരിക്കും ഇത്തരത്തിലുള്ള ആദ്യ സം രംഭത്തിന് തുടക്കം കുറിക്കുക. വാര്‍ത്താസമ്മേളനത്തില്‍ എച്ച്.ആര്‍ മാനേജര്‍ ലാല്‍സരാജ് പി.ആര്‍, സി.എം.ഡി സെക്രട്ടറി കെ. മഞ്ജു, കെ.എസ് സംഗീത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS: Myg |