ആസ്റ്റർ മിംസിൽ സൗജന്യ സി.ടി.സ്‌കാൻ പദ്ധതി

Posted on: February 3, 2021

കോഴിക്കോട് : സാമ്പത്തികപ്രയാസം മൂലം സി.ടി. സ്‌കാന്‍ എടുക്കാന്‍ നിര്‍വാഹമില്ലാത്ത രോഗികള്‍ക്ക് സൗജന്യമായി സി.ടി.സ്‌കാന്‍ എടുത്തുനല്‍കുന്ന പദ്ധതിക്ക് ആസ്തുര്‍ മിംസില്‍ തുടക്കം കുറിച്ചതായി സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, റേഡിയോളജി വിഭാഗം മേധാവി ഡോ. കെ. ജി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേള നത്തില്‍ അറിയിച്ചു.

വിവിധ രോഗനിര്‍ണയത്തിന് സി.ടി. സ്‌കാന്‍ ഇന്ന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ഇതിന്റെ ചെലവ് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് ആസ്തുര്‍ മിംസ് സൗജന്യമായി സ്‌കാനിംഗ് എടുക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. സി.ടി. സ്‌കാന്‍ നിര്‍ദേശിച്ച ഡോക്ടറുടെ കുറിപ്പ്, രോഗിയുടെ ആധാര്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ കാര്‍ഡ്, സര്‍ക്കാര്‍ അധികാരികളുടെ സാക്ഷ്യപ്രതം, പഞ്ചായത്തില്‍ നിന്നോ നഗരസഭയില്‍ നിന്നോ ഉള്ള സാക്ഷ്യപത്രം എന്നിവയില്‍ ഒന്ന്) എന്നിവയാണ് ആവശ്യമായി വരുന്ന രേഖകള്‍.

കോഴിക്കോട് ആര്‍ മിംസിനു പുറമെ കണ്ണൂര്‍ ആസൂര്‍, കോട്ടക്കല്‍ ആര്‍ എന്നിവിടങ്ങളിലും ഈ സേവനം ലഭിക്കും. 2021 ഡിസംബര്‍ 11 വരെയാണു പദ്ധതിയുടെ കാലാവധി. രജിസ്‌ട്രേഷന് 9446853356 എന്ന നമ്പറില്‍ ബന്ധപ്പെടണം. കാന്‍സര്‍ ബാധിച്ച കൂട്ടികള്‍ക്കായുള്ള സൗജന്യ ശസ്ത്രക്രിയ, ചികിത്സ, സൗജന്യ വൃക്ക മാറ്റിവയ്ക്കല്‍, സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് എന്നിവയും ആര്‍ മിംസില്‍ ലഭ്യമാകുമെന്ന് അവര്‍ അറിയിച്ചു.

TAGS: Aster Mims |