കോകോ ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് ബെസ്റ്റ് പ്യൂരിറ്റി ബാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

Posted on: November 17, 2023

പാലാ : മായം തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം സമ്മാനം എന്ന വാഗ്ദാനവുമായി വിപണിയിലെത്തിയ 916 കോകോ ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക്, ഗുണമേന്മയ്ക്കുള്ള അംഗീകാരമായി ഫെഡറേഷന്‍ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷന്റെ (എഫ്ബിഒ) ബെസ്റ്റ് പ്യൂരിറ്റി ബാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം.

കൊച്ചിലേ മെറിഡിയനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി സജി ചെറിയാനില്‍ നിന്നു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാന്റിഅഗസ്റ്റിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മലബാറിലെ കര്‍ഷകരില്‍ നിന്നു നേരിട്ട് തേങ്ങ സംഭരിച്ചു സ്വതം യാര്‍ഡില്‍ കൊപ്രയാക്കി, ഇടനിലക്കാരില്ലാതെ വിപണിയില്‍ എത്തിക്കുന്ന വെളിച്ചെണ്ണയാണു തങ്ങളുടേതെന്നു മാനേജിംഗ് ഡയറക്ടര്‍ അവകാശപ്പെട്ടു.