April 2024
കോട്ടയത്ത് ക്ലെയിം സെറ്റില്‍മെന്റായി 22 കോടി രൂപ വിതരണം ചെയ്ത് സ്റ്റാര്‍ ഹെല്‍ത്ത്
Posted on: November 15, 2023
കോട്ടയം: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ കോട്ടയത്ത് 22 കോടി രൂപ വരുന്ന ക്ലെയിമുകള്‍ തീര്‍പ്പാക്കി. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 21 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെയും 1 കോടി രൂപ നോണ്‍ നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെയും ആണ് തീര്‍പ്പാക്കിയത്. കോട്ടയത്തെ ക്ലെയിമുകള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സ്റ്റാര്‍ ഹെല്‍ത്തിനു സാധിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് ചീഫ് ക്ലെയിംസ് ഓഫീസര്‍ കെ. സനന്ത് കുമാര്‍ പറഞ്ഞു.
19 കോടി രൂപ ക്യാഷ്ലെസ് രീതിയിലും മൂന്നു കോടി രൂപ റീഇമ്പോഴ്സ്മെന്റ് രീതിയിലുമാണ് കോട്ടയത്തു നല്‍കിയത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തുടര്‍ന്നു കൊണ്ട് എല്ലാ ക്യാഷ്ലെസ് ക്ലെയിമുകളും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കി. മിക്കവാറും എല്ലാ കേസുകളിലും ക്യാഷ്ലെസ് ചികില്‍സയ്ക്കുള്ള അംഗീകാരം രണ്ടു മണിക്കൂറിനുള്ളില്‍ നല്കി. റീഇമ്പേഴ്സ്മെന്റ് ക്ലെയിമുകള്‍ അവ സമര്‍പ്പിച്ച് 7 ദിവസത്തിനുള്ളില്‍ പെയ്മെന്റ് നല്കാന് കമ്പനി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 9 മാസ കാലയളവില്‍ കോട്ടയത്തുണ്ടായ ക്ലെയിമുകളില്‍ ബഹുഭൂരിപക്ഷവും സര്‍ജിക്കല്‍ ചികില്‍സയുമായി ബന്ധപ്പെട്ടായിരുന്നു. 13 കോടി രൂപയുടെ ക്ലെയിമുകളാണ് ഇവയ്ക്കായി നല്‍കിയത്. മെഡിക്കല്‍ ചികില്‍സകള്‍ക്കായി നല്കിയ ക്ലെയിമുകള്‍ 9 കോടി രൂപയുടേതായിരുന്നു. ആകെ ക്ലെയിമുകളില്‍ 10 കോടി വനിതകള്‍ക്കും 12 കോടി പുരുഷന്മാര്ക്കുമായിരുന്നു എന്നും കോട്ടയത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
TAGS: Star Health Insurance |
കൊല്ലത്ത് ഐഎച്ച്സിഎല്ലിന്റെ ആദ്യ ഹോട്ടല്‍ വരുന്നു
കോട്ടയത്ത് കൗണ്ടി ലൈഫ്സ്റ്റൈലുമായി അസറ്റ് ഹോംസ്
ഓട്ടിസം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: സുരാജ് വെഞ്ഞാറമ്മൂട്
എല്ലാവര്ക്കും ആരോഗ്യം; പാലായില്‍ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് 8753 കോടി രൂപയുടെ പ്രീമിയം ശേഖരിച്ചു
ദീര്‍ഘകാല പങ്കാളിത്തത്തിനൊരുങ്ങി സ്റ്റാര്‍ ഹെല്‍ത്തും പഞ്ചാബ് നാഷണല്‍ ബാങ്കും
സ്റ്റാര്‍ ഔട്ട് പേഷ്യന്റ് കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത്
ഗ്രാമങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് – സിഎസ്സി സഹകരണം
ബാങ്ക്അഷ്വുറന്സ് പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാര്‍ ഹെല്‍ത്ത്-ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്