ദീര്‍ഘകാല പങ്കാളിത്തത്തിനൊരുങ്ങി സ്റ്റാര്‍ ഹെല്‍ത്തും പഞ്ചാബ് നാഷണല്‍ ബാങ്കും

Posted on: January 28, 2023

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് പഞ്ചാബ് നാഷണല്‍ ബാങ്കുമായുള്ള (പിഎന്‍ബി) സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് ഏജന്‍സി പങ്കാളിത്തം ദീര്‍ഘകാലത്തേയ്ക്കു പുതുക്കി.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയ രണ്ടാമത്തെ ദേശസാല്‍കൃത ബാങ്കുമായ പിഎന്‍ബി പതിനായിരത്തിലധികം വരുന്ന ശാഖകളിലൂടെ സ്റ്റാര്‍ ഹെല്‍ത്തിന്റെ ബെസ്റ്റ് ഇന്‍ ക്ലാസ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് തുടരും. ഇതുവഴി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഒറ്റസ്ഥലത്തുനിന്നു നിറവേറ്റുന്നതു സാധ്യമാക്കുന്നു.

പിഎന്‍ബിയുമായുള്ള ഈ ദീര്‍ഘകാല പങ്കാളിത്തം ഈ മേഖലയിലെ ഒരു അപൂര്‍വതയാണ്. ഇത് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായുള്ള മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. പിഎന്‍ബിയുടെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ദീര്‍ഘകാല ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുവാനാണ് തന്ത്രപരമായ ഈ ബന്ധത്തിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകളില്‍ നിന്ന് സാമ്പത്തികമായി സ്വയം പരിരക്ഷിക്കാന്‍ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതില്‍ ഈ സംരംഭം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും.’, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു മേനോന്‍ പറഞ്ഞു.

ആരോഗ്യ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിതരണത്തിനായി സ്റ്റാര്‍ ഹെല്‍ത്ത് ഇതുവരെ 34 ബാങ്കുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.