ഏഷ്യന്‍ പെയിന്റ്‌സ് ആദ്യ ‘ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍ കണ്ണൂരില്‍

Posted on: January 29, 2024

തിരുവനന്തപുരം : പ്രമുഖ പെയിന്റ് അലങ്കാര കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ് ആദ്യ പ്രീമിയം ‘ബ്യൂട്ടിഫുള്‍ ഹോംസ് മള്‍ട്ടി ക്ലാസ് അലങ്കാര ഷോറൂം കണ്ണൂരില്‍ ആരംഭിച്ചു. താഴെചൊവ്വയിലെ സികുര സെന്ററിന് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ഏഷ്യന്‍ പെയിന്റ്‌സ് ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍, ഉപഭോക്തൃ സേവനവും അനുഭവങ്ങളും വര്‍ധിപ്പിക്കുന്ന സാങ്കേതിക പ്രവണതകളുള്ള സവിശേഷവും ആഴത്തിലുള്ളതുമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഏഷ്യന്‍ പെയിന്റ്‌സ് മാനെജിംഗ് ഡയറക്റ്ററും സിഇഒയുമായ അമിത് സിംഗാള്‍ അത്യാധുനിക സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. നാല് നിലകളിലായി 5,000 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന കണ്ണൂരിലെ
ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍ ഫര്‍ണീച്ചര്‍, ബാത്ത്, ലൈറ്റുകള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, മോഡുലാര്‍ അടുക്കളകള്‍, അലമാരകള്‍, കിടക്ക, സേഫ് പെയ്ന്റിംഗ് സേവനങ്ങള്‍തുടങ്ങി എല്ലാ ഹോം വിഭാഗങ്ങളിലുമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.