ആര്‍.എല്‍.ജി ക്ലീന്‍ റ്റു ഗ്രീന്‍ ക്യാംപയിന്‍: ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു

Posted on: January 15, 2022

ഇടുക്കി : ക്ലീന്‍ റ്റു ഗ്രീന്‍ ക്യാംപയിന്റെ ഭാഗമായി റിവേഴ്സ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു. 2022 മാര്‍ച്ച് മാസത്തിനകം 5500 മില്യന്‍ ടണ്‍ ഇ മാലിന്യം ശേഖരിക്കുകയെന്ന ലക്ഷ്യവുമായാണ് ആര്‍.എല്‍.ജിയുടെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ആര്‍.എല്‍.ജിയുടെ ഒന്‍പത് വാഹനങ്ങള്‍ രാജ്യത്തെ വിവിധ നഗരങ്ങളിലെത്തി ഇ മാലിന്യം ശേഖരിക്കും. അതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ചെറുകിട- ഇടത്തരം വ്യാപാരികള്‍, റസിഡന്റ്സ് അസോസിയേഷന്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇ മാലിന്യത്തെ കുറിച്ച് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.

കേരളത്തില്‍ ഇടുക്കിയെ കൂടാതെ എറണാകുളം ജില്ലയിലും ക്യാംപയിന്റെ ഭാഗമായി ഇ മാലിന്യം ശേഖരിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹി, ജമ്മു, കൊല്‍ക്കൊത്ത, ഗുവാഹത്തി, റാഞ്ചി, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും കാംപയിന്റെ ഭാഗമായി ഇ മാലിന്യങ്ങള്‍ ശേഖരിക്കും. രാജ്യത്തെ പൗരന്‍മാരെ ഇ വേസ്റ്റ് മാനേജ്മെന്റില്‍ ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ക്യാംപയിന്‍ നടത്തുന്നതെന്ന് ആര്‍.എല്‍.ജി സിസ്റ്റംസ് ഇന്ത്യ എം.ഡി രാധിക കാലിയ പറഞ്ഞു.

TAGS: Clean To Green |