അജ്മല്‍ബിസ്മി തൊടുപുഴ ഹൈപ്പര്‍മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു

Posted on: December 22, 2021

ഇടുക്കി ; അജ്മല്‍ബിസി തൊടുപുഴ യില്‍ ഹൈപ്പര്‍മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഹൈപ്പര്‍ ഡിവിഷന്റെ ഉത്ഘാടനം റിട്ട. ചീഫ് എന്‍ജിനീയര്‍ വി.എ. അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി.ഹോട്ട് ഫുഡ് വിഭാഗത്തിന്റേയും പി.ജെ. ജോസഫ് എം. എല്‍. എ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെയും ഉത്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, അല്‍അസര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എം. മൂസ, പി, എ. നസീര്‍ ആര്‍.ടി.ഒ. എന്‍ ഫോഴ്‌സ്‌മെന്റ്, വാര്‍ഡ് കൗണ്‍സിലര്‍ നിധി മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

3500 ചതുരശ്രയടിയില്‍ 250 ല്‍പ്പരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് സൗകര്യമുണ്ട്. പഴം, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍, ഫിഷ്, മീറ്റ്, ഹോട്ട് ഫുഡ്, ഫുഡ്‌കോര്‍ട്ട്, അടുക്കള ഉപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍, എസികള്‍, വാഷിംഗ് മെഷീനുകള്‍, റെഫിജറേറ്ററുകള്‍, തുടങ്ങിയവയെല്ലാം വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ വി എ. അജ്മല്‍ അറിയിച്ചു.

 

TAGS: Ajmal Bismi |