വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം

Posted on: February 23, 2024

ആലുവ : ഇസാഫ് ഫൗണ്ടഷന്റെ ട്രെയിനിംഗ് സെന്ററില്‍ വനിതകള്‍ക്കായി മൂന്ന് ദിവസത്തെ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. സോള്‍ട്ടിംഗ്, അച്ചാറുകള്‍, സ്‌ക്വാഷുകള്‍, ജാമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്.

ആലുവ ഗവണ്മെന്റ് ആശുപത്രിക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 27, 28, 29 ദിവസങ്ങളിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക; 04843548159, 9846494981, 9495664227

TAGS: ESAF Bank |