ഇസാഫ് ബാങ്ക് ഐപിഒ ഇന്നു മുതല്‍

Posted on: November 3, 2023

കൊച്ചി : കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്പന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 7 വരെ നി
ക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം.

390.7 കോടി രൂപയുടെ പുതിയ ഓഹരികളാണ് വില്ക്കുന്നത്. മൂന്ന് പ്രധാന ഓഹരി ഉടമകളുടെ കൈവശമുള്ള 72.3കോടി രൂപയുടെ ഓഹരികളും ഐപിഒയിലൂടെ വിറ്റഴിക്കും. ഇസാഫ് ജീവനക്കാര്‍ക്കായി 12.5 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഓഹരികളും മാറ്റിവച്ചിട്ടുണ്ട്.

രൂപ ഐപിഒയിലൂടെ 463 കോടി സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ.പോള്‍ തോമസ് പറഞ്ഞു.

 

TAGS: ESAF Bank |