ഇസാഫ് ബാങ്ക് ഐപിഒ നവംബര്‍ 3ന്

Posted on: October 31, 2023

കൊച്ചി : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്പ്പന നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ് നവംബര്‍ രണ്ടിനായിരിക്കും.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇസാഫ് ബാങ്ക് ഐപിഒയ്ക്ക് അപേക്ഷ നല്‍കിയത്.ഈ മാസ ആദ്യം സെബിയില്‍ നിന്ന് അനുമതി ലഭിച്ചു. 463 കോടി രൂപയാകും ആകെ സമാഹരിക്കുക. ഇതില്‍ 391 കോടി രൂപ
പുതു ഓഹരികളായിരിക്കും. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കു
ന്ന ഓഫര്‍-ഫോര്‍ സെയിലിലൂടെ (ഒഎഫ്എസ്) 72 കോടി രൂപയും സമാഹരിക്കും.

ഇസാഫ് ബാങ്കില്‍ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനുള്ള 49 കോടി രൂപയുടെ ഓഹരികള്‍ കൂടാ
തെ പിഎന്‍ബി മെറ്റലൈഫ്, ബജാജ് അലയന്‍സ് ലൈഫ് എന്നിവയുടെ കൈവശമുള്ള ഓഹരികളും ഒ
ഫ്എസില്‍ ഉള്‍പ്പെടും. ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെയാണ് ഓഫര്‍ നടത്തുക. 50 ഓഹരികള്‍ ക്വാളി
ഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി നീക്കിവച്ചിട്ടുണ്ട്. 15% നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 35% റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്. 12.5 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ജീവനക്കാര്‍ക്കായും നീക്കിവച്ചിട്ടുണ്ട്.

ഇസാഫ് ബാങ്കില്‍ 74.43% ഓഹരികളുംപ്രമോട്ടര്‍മാരുടെ കൈവശമാണ്. ബാക്കി പൊതു ഓഹരി ഉടമകളുടെയും, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, മുത്തൂറ്റ്ഫിനാന്‍സ്, പിഎന്‍ബി മെറ്റലൈഫ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് ലൈഫ്, പിഐ വെഞ്ചേഴ്‌സ്തുടങ്ങിയവര്‍ പൊതു ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുന്നു.

 

TAGS: ESAF Bank |