പിഎന്‍ബി മെറ്റ്‌ലൈഫ് സാന്നിധ്യം വിപുലീകരിക്കുന്നു

Posted on: February 15, 2024

കൊച്ചി : പിഎന്‍ബി മെറ്റ്‌ലൈഫ് പെരിന്തല്‍മണ്ണ ഉള്‍പ്പെടെ 10 പുതിയ ശാഖകള്‍ ആരംഭിച്ചു. 149 ശാഖകളുടെ ശൃംഖലയുമായി മെലൈഫിനു ഉപഭോകേന്ദ്രീകൃത ഉത്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാനാകും. ശാഖകളില്‍ തികച്ചും സൗകര്യപ്രദവും സുഗമവുമായ വിധം സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും വ്യക്തിഗതവുമായ വേറിട്ട അനുഭവം ഉറപ്പാക്കും.

ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളില്‍ 10പുതിയ ശാഖകള്‍ തുറക്കുന്നത് പിഎന്‍ബി മെഫിന് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പിഎനബി മെറ്റലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍സമീര്‍ ബന്‍സാല്‍ പറഞ്ഞു.

ഈ വിപുലീകരണം, പാര്‍ട്ണര്‍ ബ്രാഞ്ചുകളുടെ വിപുലമായ ശൃംഖലയോടൊത്തു ചേരുമ്പോള്‍ രാജ്യത്ത് മൊത്തം 18,000ലധികം ആക്‌സസ് പോയിന്റുകള്‍ തങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: PNB Metlife |