പിഎൻബി മെറ്റ്‌ലൈഫ് ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിൽ

Posted on: April 17, 2015

PNB-Metlife-Big

കൊച്ചി : പിഎൻബി മെറ്റ്‌ലൈഫ് ഇൻഷ്വറൻസ് കമ്പനി മെറ്റ്‌ലൈഫ് മേജർ ഇൽനസ് പ്രീമിയം ബാക് കവർ പോളിസിയുമായി ഹെൽത്ത് ഇൻഷ്വറൻസ് മേഖലയിലേക്ക് പ്രവേശിച്ചു.

ചികിത്സക്കായി പിഎൻബി മെറ്റ്‌ലൈഫിൽ നിന്ന് പണമൊന്നും പറ്റിയിട്ടില്ലാത്ത പോളിസി ഉടമകൾക്ക് കാലാവധി എത്തുമ്പോൾ പ്രീമിയം തുക മുഴുവനായും തിരിച്ചു നൽകുമെന്നതാണ് ഈ ഹെൽത്ത് പോളിസിയുടെ പ്രത്യേകത. വേറൊരു ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയും ഇപ്രകാരം പ്രീമിയം തുക തിരിച്ചു നൽകുന്നില്ലെന്ന് പിഎൻബി മെറ്റ്‌ലൈഫ് മാനേജിംഗ് ഡയറക്ടർ അരുൺ ഛുഗ് പറഞ്ഞു.

മെറ്റ്‌ലൈഫ് മേജർ ഇൽനസ് പ്രീമിയം ബാക് കവർ പോളിസിയിൽ 35 രോഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം 5 ലക്ഷം രൂപ ചികിത്സാ ചെലവ് ലഭിക്കുന്നതിനായി 5958 രൂപ മാത്രമാണ് പ്രീമിയം. കുറഞ്ഞ പ്രീമിയം ഇതാണ്. പരമാവധി 50 ലക്ഷം രൂപയുടെ പോളിസി എടുക്കാം. 1,68,772 രൂപയാണ് ഇതിനുള്ള പ്രിമീയം. പോളിസിയുടെ കാലാവധി 10 വർഷമാണ്. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ സ്‌കീമിൽ ചേരാവുന്നതാണ്. 10 ലക്ഷം രൂപയ്ക്കും അതിനു മേലെയുമുള്ള പോളിസികൾക്ക് പ്രീമിയത്തിൽ ഇളവ് അനുവദിക്കുന്നതാണ്. ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഈ പോളിസിയുടെ പ്രീമിയ തുകയ്ക്ക് നികുതി ഇളവും ലഭിക്കുന്നതാണ്.