പിഎൻബി മെറ്റ്‌ലൈഫിന്റെ പുതിയ പോളിസി മേരാ ജീവൻ സുരക്ഷാ പ്ലാൻ

Posted on: October 15, 2017

കൊച്ചി : പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയായ പിഎൻബി മെറ്റ്‌ലൈഫ് പുതിയ ലൈഫ് പ്രൊട്ടക്ഷൻ പ്ലാനായ മേരാ ജീവൻ സുരക്ഷാ പ്ലാൻ അവതരിപ്പിച്ചു. തെരഞ്ഞെടുക്കാൻ നിരവധി അവസരങ്ങളുള്ള പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് സമ്പൂർണ സാമ്പത്തിക സുരക്ഷയാണ് ഉറപ്പു നൽകുന്നത്. പോളിസി ഉടമയ്ക്കു ലൈഫ് കവർ നൽകുക മാത്രമല്ല ഉടമയ്ക്ക് അവിചാരിതമായെന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന്റെ ലക്ഷ്യങ്ങളും സംരക്ഷിക്കപ്പെടുന്നു.

ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഉത്പന്നങ്ങളാണ് പിഎൻബി മെറ്റ് ലൈഫ് എന്നും അവതരിപ്പിച്ചിട്ടുള്ളത്. മേരാ ജീവൻ സുരക്ഷാ പ്ലാൻ ഉപഭോക്താവിന് സമ്പൂർണ ലൈഫ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നുവെന്നും ജോയിന്റ് ലൈഫ് ബെനിഫിറ്റ് അല്ലെങ്കിൽ റിട്ടേൺ ഓഫ് പ്രീമിയംസ് എന്നിങ്ങനെ നൂതനമായ ഓപ്ഷനുകളും നൽകുന്നുവെന്നും പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവി ഖാലിദ് അഹമ്മദ് പറഞ്ഞു.

ഈ പ്ലാനിൽ ഉപഭോക്താവിന് അവരവരുടെ ആവശ്യം അനുസരിച്ച് കവർ ഓപ്ഷൻ തെരഞ്ഞെടുക്കാം കുടുംബത്തിന് നൽകുന്ന പേമെന്റ് ഓപ്ഷനും ഇതനുസരിച്ചായിരിക്കും. ഒന്നിച്ച് ഒരു തുക അല്ലെങ്കിൽ ഭാഗികമായി തുകകൾ നൽകും. താൻ ഇല്ലാതായാലും കുടുംബത്തിന് സ്ഥിര വരുമാനം ഉറപ്പാക്കാൻ ഉപഭോക്താവിന് കഴിയും.

ഉദാഹരണത്തിന് തെരഞ്ഞെടുത്തിട്ടുള്ള പോളിസി ഉടമയ്ക്കും, പങ്കാളിക്കും ഒരേ പ്ലാനിൽ തന്നെ സംരക്ഷണം ലഭിക്കുന്നു. ഇൻഷുർ ചെയ്തിട്ടുള്ളയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പങ്കാളിക്ക് വലിയൊരു തുക ലഭിക്കുന്നു. ഭാവിയിലെ പ്രീമിയവും ഒഴിവാകും. പങ്കാളിക്കാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ കുടുംബത്തിന് അധിക തുക ലഭിക്കും.

ഇൻകം ബെനിഫിറ്റ് പ്ലാനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടംബത്തിന് ഒന്നിച്ച് ഒരു തുക ആദ്യം ലഭിക്കുകയും പിന്നീട് 10 വർഷത്തേക്ക് മാസംന്തോറും ഒരു തുക വരുമാനമായി ലഭിക്കുകയും ചെയ്യും. ഈ വരുമാനം എങ്ങനെ വേണമെന്ന് തെരഞ്ഞെടുക്കാനും അവസരമുണ്ട്.

മരണം കൂടാതെ സ്ഥിരമായ എന്തെങ്കിലും അസുഖമുണ്ടായാലും മേരാ ജീവൻ സുരക്ഷാ പ്ലാനിൽ ഉൾപ്പെടും. ഇൻഷുർ ചെയ്തയാൾ കാലാവധി പൂർത്തിയാക്കും വരെ ജീവിച്ചിരുന്നാൽ മുഴുവൻ പ്രീമിയവും തിരികെ നൽകും. പ്രീമിയം റിട്ടേൺ എങ്ങനെ വേണമെന്നും നിശ്ചയിക്കാം.